Kerala Train Time Updates: നിരവധി ട്രെയിനുകൾ റദ്ദാക്കി, കേരള എക്സ്പ്രസ്സ് പോലും ഓടില്ല
Kerala Railway Time Table New Changes: ഇത് സംബന്ധിച്ച് നേരത്തെ തന്നെ റെയിൽവേ അറിയിപ്പ് നൽകിയിരുന്നുവെങ്കിലും പകരം സംവിധാനം ഏർപ്പെടുത്തിയിട്ടിരുന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ സാധാരണ പകരം സർവ്വീസുകൾ അനുവദിക്കാറുണ്ട്
തിരുവനന്തപുരം: കേരളത്തിൽ നിന്നും ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി. ഉത്തർപ്രദേശിൽ ട്രാക്ക് നിർമ്മാണം അടക്കമുള്ള ജോലികൾ നടക്കുന്നതിൻറെ ഭാഗമായാണ് സർവ്വീസുകൾ റദ്ദാക്കിയത്. തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. അറിയിപ്പ് പ്രകാരം ഫെബ്രുവരി അഞ്ചു വരെയാണ് കേരള എക്സ്പ്രസ് താൽക്കാലികമായി റദ്ദാക്കിയത്.
ഇത് സംബന്ധിച്ച് നേരത്തെ തന്നെ റെയിൽവേ അറിയിപ്പ് നൽകിയിരുന്നുവെങ്കിലും പകരം സംവിധാനം ഏർപ്പെടുത്തിയിട്ടിരുന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ സാധാരണ പകരം സർവ്വീസുകൾ അനുവദിക്കാറുണ്ടെങ്കിലും ഇത്തവണം ഇതുണ്ടായിട്ടില്ല. ഇതേ റൂട്ടിൽ ഇതേ സമയത്ത് സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് പകരം സ്റ്റോപ്പ് അനുവദിക്കുന്ന നടപടികളും റെയിൽവേ സ്വീകരിക്കാറുണ്ട്.
എന്നാൽ ഇവയൊന്നും ഉണ്ടായിട്ടില്ല. ഇതാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. കേരള എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളിൽ നിരവധി പേരാണ് റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യുന്നത്. ഇതാണ് യാത്രക്കാരെ വലക്കുന്നത്. വന്ദേഭാരതിനായി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നതും യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്.
റദ്ദാക്കിയ ട്രെയിനുകൾ ചുവടെ
ഫെബ്രുവരി 6- എറണാകുളം-ഹസ്രത് നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ് (12283)
ഫെബ്രുവരി 3- ഹസ്രത് നിസാമുദ്ദീൻ-എറണാകുളം തുരന്തോ എക്സ്പ്രസ് (12284)
ജനുവരി 31, ഫെബ്രുവരി 7- കൊച്ചുവേളി-അമൃത്സർ എക്സ്പ്രസ് (12483)
ഫെബ്രുവരി 4- അമൃത്സർ-കൊച്ചുവേളി എക്സ്പ്രസ് (12484)
ഫെബ്രുവരി 3 വരെ- തിരുവനന്തപുരം-ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12625)
ഫെബ്രുവരി 5 വരെ- ന്യൂഡൽഹി-തിരുവനന്തപുരം കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12626)
ഫെബ്രുവരി 2- ഹസ്രത് നിസാമുദ്ദീൻ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12644)
ഫെബ്രുവരി 3- എറണാകുളം-ഹസ്രത് നിസാമുദ്ദീൻ മിലനിയം എക്സ്പ്രസ് (12645)
ഫെബ്രുവരി 6- ഹസ്രത് നിസാമുദ്ദീൻ-എറണാകുളം മിലേനിയം എക്സ്പ്രസ് (12646)
ഫെബ്രുവരി 2- കന്യാകുമാരി- ശ്രീ വൈഷ്ണോദേവി കത്ര ഹിമസാഗർ എക്സ്പ്രസ് (16317)
ഫെബ്രുവരി 5- ശ്രീ വൈഷ്ണോദേവി കത്ര ഹിമസാഗർ- കന്യാകുമാരി എക്സ്പ്രസ് (16318)
ഫെബ്രുവരി 3- തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22653)
ഫെബ്രുവരി 5- ഹസ്രത് നിസാമുദ്ദീൻ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22654)
ജനുവരി 31- എറണാകുളം-ഹസ്രത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22655)
ഫെബ്രുവരി 2- ഹസ്രത് നിസാമുദ്ദീൻ-എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22656)
ഫെബ്രുവരി 2- കൊച്ചുവേളി-യോഗ് നഗരി ഋഷികേശ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22659)
ഫെബ്രുവരി 5- യോഗ് നഗരി ഋഷികേശ്-കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22660)
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.