തിരുവനന്തപുരം : സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ട്രാൻസ്ജെൻഡർ കലാമേള 'വർണ്ണപ്പകിട്ട്' നാളെ മുതൽ ആരംഭിക്കും. നാളെ ഒക്ടോബർ 15, 16 തീയതികളിലായിട്ടാണ് കലാമേള സംഘടിപ്പിക്കുക. ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ആർ. ബിന്ദു ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 15ന് രാവിലെ 10 മണിക്ക് അയ്യൻകാളി ഹാളിലാണ് ചടങ്ങ്.  പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി അധ്യക്ഷനാകുന്ന ചടങ്ങിൽ തദ്ദേശ, സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം. ബി രാജേഷ് മുഖ്യാതിഥിയാകും


COMMERCIAL BREAK
SCROLL TO CONTINUE READING

ഒക്ടോബർ 15, 16  തീയതികളിലായി അയ്യൻകാളി ഹാൾ, യൂണിവേഴ്‌സിറ്റി കോളേജ് എന്നീ വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.  21 മത്സര ഇനങ്ങളിലായി 250 പ്രതിഭകൾ കലോത്സവത്തിൽ  മാറ്റുരയ്ക്കും. “നമ്മളിൽ ഞങ്ങളുമുണ്ട്” എന്നതാണ് ഫെസ്റ്റിന്റെ മുദ്രാവാചകം. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ  പ്രാഗത്ഭ്യം തെളിയിച്ച എട്ട് ട്രാൻസ്‌ജെൻഡർ വ്യക്തികളെ  പുരസ്‌കാരം നൽകി ആദരിക്കും.


ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ  ഉയർത്തി കൊണ്ടുവരുന്നതിനും വേണ്ടിയാണ്  സാമൂഹ്യനീതി വകുപ്പ് കലോത്സവം സംഘടിപ്പിക്കുന്നത്. യുവജനങ്ങളെയും വിദ്യാർത്ഥികളെയും കലോത്സവത്തിന്റെ ഭാഗമാക്കിക്കൊണ്ട് വിപുലമായ പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം നഗരസഭാമേയർ ശ്രീമതി. ആര്യ രാജേന്ദ്രൻ, ശ്രീ. ശശി തരൂർ എം പി , വി. കെ. പ്രശാന്ത് എംഎൽഎ, രാഷ്ട്രീയ- സാമൂഹിക -സാംസ്‌കാരിക രംഗത്തെ  പ്രമുഖർ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.