ജീവനക്കാർക്ക് ശമ്പളം നൽകാതെ പുതിയ കെഎസ്ആർടിസി-സ്വിഫ്റ്റ് ബസ്സ് വാങ്ങാനുള്ള സർക്കാർ നിലപാടിനെതിരെ പ്രതിഷേധവുമായി കേരള ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ. 700 സിഎൻജി ബസ്സുകൾ വാങ്ങുവാനാണ് മന്ത്രിസഭയുടെ അനുമതി ലഭിച്ചത്.കിഫ്ബിയിൽ നിന്ന് നാല് ശതമാനം പലിശ നിരക്കിൽ 455 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തൊഴിലാളികൾക്ക് ശമ്പളം നൽകാതെ സമരത്തിലെക്ക് തള്ളിവിടുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കേരള ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ഭാരവാഹികൾ സീ മലയാളം ന്യൂസിനോട് പറഞ്ഞു. തൊഴിലാളി വിരുദ്ധ പ്രവര്‍ത്തനമാണ് സർക്കാർ നടത്തുന്നത്. ഒരുമാസം ജോലി ചെയ്തിട്ടും ശമ്പളം നൽകാതിക്കുന്നത് ശരിയായ നടപടിയല്ല. ഗതാഗതമന്ത്രി ഇപ്പോള്‍ നടത്തുന്ന പ്രസ്ഥാവനകൾ തൊഴിലാളികളെ വെല്ലുവിളിക്കുന്നതാണെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു. തൊഴിലാളികൾക്ക് ശമ്പളം നൽകാത്ത നടപടിക്കെതി അനിശ്ചികാല സമരത്തിനാണ് സംഘടനാ ആലോചിക്കുന്നത്. മന:പൂര്‍വ്വം തൊഴിലാളികൾക്കുമേൽ പഴിചാരി  കെ.എസ്.ആർ.ടി സിയെ തകർക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നതെന്നും സംഘടനാ നേതാക്കള്‍ കൂട്ടിച്ചെർത്തു. സമരം ചെയ്താൽ ശമ്പളം നൽകാതിക്കുന്ന  ഗതാഗത മന്ത്രിയുടെ ബൂർഷ്വാ നിലപാടാണോ മുഖ്യമന്ത്രിയ്ക്കെന്നും വ്യക്തമാക്കണമെന്ന് നേതാക്കള്‍ പറഞ്ഞു.


കെഎസ്ആർടിസി-റീ സ്ട്രക്ചറിങ്ങിന്റെ ഭാഗമായി നഷ്ടം കുറച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ബസുകൾ വാങ്ങുന്നതെന്നാണ് ഗതാഗതമന്ത്രിയുടെ വാദം.  2017-ന് ശേഷം ഈ വർഷമാണ് 116 പുതിയ ബസുകൾ വാങ്ങി കെഎസ്ആര്‍ടിസി-സ്വിഫ്റ്റിനായി സര്‍വ്വീസ് നടത്തുന്നത്. പുതിയ 700 ബസ്സുകൾ നിരത്തിലിറങ്ങുന്നതോടെ പൊതുഗതാഗത സൗകര്യം മെച്ചപെടുകയും കെഎസ്ആർടിസിയുടെ വരുമാനം ഗണ്യമായി കൂടുകയും ചെയ്യും.പുതിയ ബസുകൾ എത്തുന്നതോടെ ബസ്സുകളുടെയും ജീവനക്കാരുടെയും അനുപാതവും ഇന്ധന ചെലവും കുറയുമെന്നും മന്ത്രി വ്യക്തമാക്കുന്നു. ശമ്പളം നൽകാത്തതിനെതിരെ സി.ഐ.ടി.യു വും  പ്രതിഷേധത്തിനൊരുങ്ങുകയാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.