ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നൽകി; കേരള സർവ്വകലാശാല പരീക്ഷയിൽ വൻവീഴ്ച; നടപടിയെടുക്കാതെ അധികൃതർ
ചോദ്യപേപ്പറിന് പകരം ഉത്തരസൂചികയാണ് പ്രിൻ്റിനായി നൽകിയത്
തിരുവനന്തപുരം: കേരള സർവകലാശാലയിൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികൾക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നൽകി. ഫെബ്രുവരിയിൽ നടന്ന നാലാം സെമസ്റ്റർ ബിഎസ് സി ഇലക്ട്രോണിക്സ് വിദ്യാർഥികൾക്കാണ് ചോദ്യപേപ്പറിനു പകരം ഉത്തരസൂചിക ലഭിച്ചത്. സിഗ്നൽസ് ആൻഡ് സിസ്റ്റംസ് പരീക്ഷയിലാണ് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നൽകിയത്. സംഭവത്തിൽ പരീക്ഷ കൺട്രോളറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് ഗുരുതര വീഴ്ചയാണ്.
ഫെബ്രുവരിയിൽ നടന്ന നാലാം സെമസ്റ്റർ ബി എസ് സി ഇലക്ട്രോണിക്സ് വിദ്യാർഥികൾക്കാണ് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക മാറി ലഭിച്ചത്. സിഗ്നൽസ് ആൻഡ് സിസ്റ്റംസ് പരീക്ഷക്കായിരുന്നു സംഭവം. ചോദ്യപേപ്പറിനൊപ്പം ചോദ്യം തയ്യാറാക്കുന്ന അധ്യാപകൻ ഉത്തരസൂചികയും സർവകലാശാലയ്ക്ക് അയച്ചു കൊടുക്കുക പതിവാണ്.
എന്നാൽ, ചോദ്യപേപ്പറിന് പകരം ഉത്തരസൂചികയാണ് പ്രിൻ്റിനായി നൽകിയത്. പരീക്ഷ കൺട്രോളറുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായെങ്കിലും ഇതുവരെ ബന്ധപ്പെട്ട അധികൃതർ നടപടി എടുത്തിട്ടില്ല. സംഭവം വാർത്തയായതോടെയാണ് വിവരം പുറംലോകമറിയുന്നത്.
മൂല്യനിർണയത്തിനായി പരീക്ഷ കൺട്രോളറുടെ ഓഫീസിൽ നിന്ന് ഉത്തരക്കടലാസിനൊപ്പം ഉത്തരസൂചികയായിരുന്നു എത്തിയിരുന്നത്. ചോദ്യപേപ്പർ അയച്ചു കൊടുക്കുന്ന ഘട്ടത്തിലാണ് വീഴ്ച ശ്രദ്ധയിൽപ്പെട്ടത്. ചോദ്യപേപ്പറിന് പകരം ഉത്തരസൂചികയാണ് ലഭിച്ചതെന്നുള്ള കാര്യം വിദ്യാർഥികളും വ്യക്തമാക്കിയിരുന്നില്ല. മാത്രമല്ല, ഉത്തരസൂചിക മാറ്റി നൽകിയ അധ്യാപകനെതിരെ യാതൊരുവിധ നടപടി സ്വീകരിക്കാനും സർവ്വകലാശാല ഇനിയും തയ്യാറായിട്ടുമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...