തിരുവനന്തപുരം: Poornima Mohan Resigned: കടുത്ത വിവാദങ്ങൾക്കിടെ കേരളാ സർവകലാശാല മലയാളം മഹാനിഘണ്ടു മേധാവി പൂർണിമ മോഹൻ സ്വയം സ്ഥാനമൊഴിഞ്ഞ് കേരള വിസി ക്ക് കത്ത് നൽകി.  


COMMERCIAL BREAK
SCROLL TO CONTINUE READING

യോഗ്യതയില്ലാത്ത നിയമനമെന്ന പരാതി സർവകലാശാല ചാൻസിലറായ കേരളാ ഗവർണറുടെ പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആർ മോഹനന്റെ ഭാര്യ കൂടിയായ ഡോ പൂർണിമ മോഹന്റെ രാജി.  വിവാദ നിയമനത്തിൽ ഗവർണർ വിസി യോട് കൂടുതൽ വിശദീകരണം തേടിയതിന് പിന്നാലെയായിരുന്നു ഇത്. സ്വയം ഒഴിയാനുള്ള തീരുമാനത്തിന് സിൻഡിക്കേറ്റ് അംഗീകാരവും നൽകി. 


Also Read: "മലപ്പുറം കേരളത്തിൽ അല്ലേ"? മുഖം തിരിച്ചു PSC ; ഉദ്യോഗാർഥികൾ സമരമുഖത്ത്


യോഗ്യതകളിൽ ഇളവ് വരുത്തി സംസ്കൃത അധ്യാപികയായ പൂർണിമ മോഹനെ ലെക്സിക്കൻ മേധാവി സ്ഥാനത്ത് നിയമിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. മലയാളഭാഷയിൽ ഉന്നത പ്രാവീണ്യവും ഗവേഷണ ബിരുദവും, 10 വർഷത്തെ മലയാള അധ്യാപന പരിചയവുമാണ് ലെക്സിക്കൻ മേധാവിയുടെ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്.  എന്നാൽ മലയാള ഭാഷയിൽ  പാണ്ഡിത്യമോ ഈ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളോ കാലടി സംസ്കൃത സർവകലാശാലയിലെ സംസ്കൃത വിഭാഗം അധ്യാപികയായ  പൂർണിമ മോഹന്  ഉണ്ടായിരുന്നില്ല. 


മാത്രമല്ല യോഗ്യതയിൽ ഭേദഗതി വരുത്തിയതാണ് പൂർണിമാ മോഹൻറെ നിയമനത്തിന് വഴിയൊരുക്കിയതും. സംസ്കൃതം പ്രൊഫസർമാർക്ക് കൂടി അപേക്ഷിക്കാൻ അവസരമൊരുക്കി യോഗ്യതകൾ കൂട്ടിചേർത്തത് മുൻ രജസ്ട്രാർ ഡോ.സിആർ പ്രസാദായിരുന്നു. ഓർ‍ഡിനൻസ് മറികടന്നായിരുന്നു ഇത് ചെയ്തത്.  ഇദ്ദേഹം പൂർണ്ണിമയെ തെരഞ്ഞെടുത്ത ഇൻറർവ്യു ബോർഡിലും അംഗമായിരുന്നു.  ലെക്സിക്കൺ മേധാവിയുടെ ചുമതല വഹിച്ചിരുന്ന മലയാളം പ്രൊഫസ്സറെ ചുമതലയിൽ നിന്ന് നീക്കിയായിരുന്നു നിയമനം നടത്തിയത്.


Also Read: Viral Video: വെള്ളം കുടിക്കാനെത്തിയ ജാഗ്വാർ പെരുമ്പാമ്പിനെ കണ്ടപ്പോൾ, പിന്നെ സംഭവിച്ചത്..! 


മലയാള പണ്ഡിതരായിരുന്ന ഡോ:ശൂരനാട് കുഞ്ഞൻപിള്ള, ഡോ:ബി.സി.ബാലകൃഷ്ണൻ, ഭാഷാ ശാസ്ത്ര പണ്ഡിതനായ  ഡോ: പി.സോമശേഖരൻ നായർ  തുടങ്ങിയ മുതിർന്ന 
മലയാളം പ്രൊഫസർമാരെയാണ് മുൻകാലങ്ങളിൽ ലെക്സിക്കൺ എഡിറ്റർമാരായി നിയമിച്ചിരുന്നത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.