തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിലെ ക്രമക്കേട് അന്വേഷിക്കാൻ സിൻഡിക്കേറ്റ് സമിതി. ആക്ഷേപങ്ങളും പരാതികളും അന്വേഷിക്കാനാണ് സിൻഡിക്കേറ്റ് സമിതിയുടെ  തീരുമാനം. നാലംഗ സമിതി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകും. ഇതിനു ശേഷം കലോത്സവം പുനരാരംഭിക്കുന്നതിൽ തീരുമാനമെടുക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

സർവകലാശാല യൂണിയൻ്റെ കാലാവധി നീട്ടണോ എന്നതിലും തീരുമാനം ഉണ്ടാകും. ഫെസ്റ്റിവൽ മാന്വൽ പരിഷ്കരണത്തിനും സമിതി നടപടികൾ കൈക്കൊള്ളും. അതേസമയം, കലോത്സവത്തിലെ സംഘർഷത്തിൽ സർവകലാശാല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.


ഈ പരാതി ഡിജിപി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി. വിധികർത്താവ് പി എൻ ഷാജിയുടെ ആത്മഹത്യ ഉൾപ്പെടെയുള്ള കാര്യത്തിൽ അന്വേഷണം വേണമെന്നാണ് സർവകലാശാലയുടെ ആവശ്യം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.