തിരുവനന്തപുരം: കേരള സർവകലാശാല (Kerala university ) നടത്തിയ അധ്യാപക നിയമനങ്ങൾ ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് (Kerala High Court Division Bench). നിയമനങ്ങൾ റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയും ചെയ്തു. സർവകലാശാലയും സർക്കാരും സമർപ്പിച്ച അപ്പീലിലാണ് ബഞ്ചിന്റെ ഉത്തരവ് (Order). ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കിയത്. നിയമനങ്ങൾ റദ്ദാക്കപ്പെട്ട അധ്യാപകരും അപ്പീൽ നൽകിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംവരണം കണക്കാക്കിയ രീതിയിൽ തെറ്റില്ലെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിലപാട്. വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കിയായിരുന്നു സർവകലാശാല സംവരണം നിശ്ചയിച്ചത്. 


Also Read: Kerala Universityയിലെ 58 അധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി


ഒരേ കാറ്റഗറിയിലും ഒരേ ശമ്പള സ്കെയിലിലും വ്യത്യസ്ത വകുപ്പുകളിൽ ജോലി ചെയ്യുന്നവരെ ഒറ്റ യൂണിറ്റാക്കി കണക്കാക്കി സംവരണം നിശ്ചയിക്കുന്നത് തെറ്റല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഈ ഉത്തരവോടുകൂടി നിലവിലുള്ള അധ്യാപകര്‍ക്ക് ജോലിയില്‍ തുടരാന്‍ സാധിക്കും.


Also Read: Lexicon Editor നിയമന വിവാദം; പൂ‌ർണിമയുടെ നിയമനം ഡെപ്യൂട്ടേഷനിൽ ആണെന്ന് വിശദീകരണം


തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സിംഗിൾ ബഞ്ച് (Single Bench) നിയമനങ്ങൾ റദ്ദാക്കിയത്. സർവ്വകലാശാലയുടെ നടപടി ഭരണഘടന വ്യവസ്ഥകൾക്കും സുപ്രീം കോടതി (Supreme Court) വിധിക്കും എതിരാണെന്നായിരുന്നു സിംഗിൾ ബ‌ഞ്ചിന്റെ നിലപാട്. എന്നാൽ സംവരണ തസ്തിക നിശ്ചയിച്ച സർവകലാശാലയുടെ (University) രീതിയിൽ തെറ്റില്ലന്ന് വ്യക്തമാക്കിയ ഡിവിഷൻ ബഞ്ച് (Division Bench) സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.