Thiruvananthapuram : ഒരു ഡോസ് വാക്സീനെങ്കിലും സ്വീകരിച്ചവർക്ക് ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാൻ അനുമതിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. കൊവിഡ് ഭീതി മൂലം വിദേശടൂറിസ്റ്റുകൾ എത്താൻ സാധ്യതയില്ലാത്തതിനാൽ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷൃമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡിൽ ടൂറിസം മേഖലയിൽ മാത്രം 3300 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും റിയാസ് പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

2020 മാർച്ച് മുതൽ ഡിസംബർ വരെ മാത്രം ടൂറിസം രംഗത്ത് 3300 കോടി രൂപയുടെ നഷ്ടമുണ്ടായി. വിദേശനാണ്യ വിനിമയത്തിലുണ്ടായ ഇടിവ് 7000 കോടിയുടേതാണ്. 2016ൽ 13 കോടി ആഭ്യന്തര വിനോദസഞ്ചാരികൾ കേരളത്തിലേക്ക് വന്നെങ്കിൽ 2020-ൽ അതു 45 ലക്ഷമായി കുറഞ്ഞെന്നും റിയാസ് പറഞ്ഞു. 


ALSO READ: Kerala Weekend Lockdown: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ; അവശ്യ സർവീസുകൾക്ക് മാത്രം അനുമതി


കൊവിഡ് സാഹചര്യത്തിൽ ഈ വർഷത്തെ ഓണാഘോഷം ഓൺലൈനായിരിക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം എന്ന ആശയം മുൻനി‍ർത്തി ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഇക്കുറി ഓൺലൈൻ ഓണപ്പൂക്കള മത്സരം സംഘടിപ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. ഓൺലൈൻ പൂക്കളമത്സരത്തിൻ്റെ ഉദ്ഘാടനം ഓ​ഗസ്റ്റ് 14-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 


ALSO READ: Kerala Unlock 2021: നിയന്ത്രണങ്ങൾ പാലിച്ച് ഷോപ്പിങ്ങ് മാളുകൾക്ക് തുറക്കാം, കടകളുടെ അതേ മാർഗ നിർദ്ദേശങ്ങൾ


ടൂറിസം വെബ്സൈറ്റിൽ പത്താം തീയതി മുതൽ പൂക്കളമത്സരത്തിൻ്റെ രജിസ്ട്രേഷൻ തുടങ്ങുമെന്നും കേരളത്തിലുള്ളവ‍ർക്കും പുറത്തുള്ളവ‍ർക്കും വെവ്വേറെ സമ്മാനങ്ങൾ നൽകുമെന്നും പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.