Kerala Vegetable Price Hike: സംസ്ഥാനത്ത് പച്ചക്കറിവില വമ്പൻ കുതിപ്പിൽ! തക്കാളിക്ക് തീ വില
തലസ്ഥാനത്ത് ഒരു കിലോ തക്കാളിയുടെ വില 100 ലേക്ക് എത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഒരു കിലോ തക്കാളിയുടെ വില 35 രൂപയായിരുന്നു.
തിരുവനന്തപുരം: കേരളത്തിൽ പച്ചക്കറിയുടെ വില കുതിച്ചുയരുന്നു. തക്കാളിയുടെ വില വീണ്ടും നൂറായി ഉയരുകയാണ്. തലസ്ഥാനത്ത് ഒരു കിലോ തക്കാളിയുടെ വില 100 ലേക്ക് എത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഒരു കിലോ തക്കാളിയുടെ വില 35 രൂപയായിരുന്നു. കോഴിക്കോട് തക്കാളിയുടെ വില 82 ആണ്. അതേസമയം ഇഞ്ചിയുടെ വിലയും ഉയർന്നു തന്നെ തുടരുകയാണ്. കാസർഗോഡ് ജില്ലയിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തക്കാളിയുടെ വില ഏകദേശം അൻപത് രൂപയോളം കുറഞ്ഞു.
ALSO READ: കോഴിക്കോട്ട് പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി രണ്ടു പേർക്ക് ദാരുണാന്ത്യം!
എന്നാൽ കണ്ണൂരിൽ ഇഞ്ചിയുടെ വിലയിൽ നേരിയ വർദ്ദനവാണ് ഉണ്ടായത്. മറ്റ് ജില്ലകളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പച്ചക്കറി നിരക്കില്‍ കാര്യമായ വ്യത്യാസം ഉണ്ടായിട്ടില്ല. തമിഴ്‌നാട് അതിര്‍ത്തിയിലുള്ള പാലക്കാട് വേലന്താവളം മാര്‍ക്കറ്റില്‍ പച്ചക്കറി എത്തുന്നത് കുറഞ്ഞ സാഹചര്യത്തിലാണ് പച്ചക്കറിയുടെ വില ഉയരുന്നത്. ഈ നില തുടർന്നാൽ പച്ചക്കറിയുടെ വില ഇനുയും വർദ്ധിക്കാനാണ് സാധ്യത. 15 രൂപയായിരുന്ന പടവലത്തിന്റെ വില ഇപ്പോൾ 25 രൂപയാണ്. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലെത്തി. പയറിന്റെ വില 80 രൂപയായി ഉയർന്നും. 30 രൂപയായിരുന്നു പയറിന്റെ വില. തമിഴ്നാട്ടിൽ മഴ കുറഞ്ഞതോടെ പച്ചക്കറി കൃഷിയെ അത് സാരമായി ബാധിച്ചു. ഇതോടെz തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് പച്ചക്കറി എത്തുന്നതും കുറഞ്ഞു. ഇത് വില വർദ്ദനയ്ക്കും കാരണമായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy