തിരുവനന്തപുരം: കലാപങ്ങൾ സൃഷ്ടിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് എസ്ഡിപിഐയും ആർഎസ്സ് എസ്സും നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇരുവിഭാഗത്തിലും ഭീതി പരത്തി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു. ഒരുവിധത്തിലുമുള്ള വർഗീയ ധ്രുവീകരണങ്ങൾ അനുവദിക്കില്ല. കലാപകാരികളെ ഏതു വിധേയനും അടിച്ചമർത്തുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എകെജി സെൻ്ററിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

മതസൗഹാർദ അന്തരീക്ഷം തകർക്കാനുള്ള ഗൂഢാലോചനയാണ് എന്ന് ആർഎസ്എസും എസ്ഡിപിഐയും നടത്തുകയാണ്. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും പരസ്പരം ചൂണ്ടിക്കാണിച്ചുകൊണ്ട് ഉണ്ട് വളർത്തിയെടുക്കാനുള്ള പരിശ്രമമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.


ആർഎസ്എസും എസ്ഡിപിഐയും ഭീതി പരത്താനാണ് ശ്രമിക്കുന്നത്. ഒരുതരത്തിലുമുള്ള വർഗീയ ധ്രൂവീകരണം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. കൊലപാതകങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല. ക്രിമിനൽ സംഘങ്ങളെ വളർത്താനുള്ള ശ്രമം ഇരു കൂട്ടരും നടത്തുകയാണ്. നാടിൻ്റെ സൈര്യവും ജീവിതം തകർക്കാൻ അനുവദിക്കില്ലെന്നും ഇത്തരം സന്ദർഭങ്ങൾ ഉണ്ടായാൽ മുഖം നോക്കാതെ അടിച്ചമർത്തും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. 


മതത്തിൻ്റെ പേര് പറഞ്ഞ് നടത്തുന്ന അക്രമങ്ങൾ ചെറുക്കും. ഇവർ നടത്തുന്ന രാഷ്ട്രീയ നാടകങ്ങൾ ജനം അംഗീകരിക്കില്ല. യഥാർത്ഥ മതവിശ്വാസികൾ വർഗീയ തീവ്രവാദ നിലപാടുകൾക്കെതിരെ യഥാർത്ഥ നിലപാട് സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു. കലാപം നടത്തിയ കലാപകാരികളെ ജനങ്ങൾ ഒറ്റപ്പെടുത്തണം - കോടിയേരി പറഞ്ഞു.


പാലക്കാട് കൊലപാതകം നടത്തിയ ആർഎസ്എസ് എസ്ഡിപിഐയും സർക്കാരിനും പൊലീസിനുമെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. നാട്ടിൽ കലാപം സൃഷ്ടിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്തുക എന്ന നിലയിലേക്ക് ഇരുപാർട്ടികളും പ്രവർത്തിക്കുകയാണ്. സംഭവത്തിൽ യുഡിഎഫ് സ്വീകരിച്ച നിലപാട് അത്ഭുതകരമാണ്. യുഡിഎഫ് സർക്കാരിനെ കുറ്റപ്പെടുത്താൻ ഇത് വിനിയോഗിച്ചുവെന്നും കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ