Thiruvananthapuram :  സംസ്ഥാനത്ത് ഇന്ന്  കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എങ്ങും തീവ്രമഴ മുന്നറിയിപ്പില്ലെങ്കിലും സംസ്ഥാനത്ത് പരിക്കെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് IMD യുടെ പ്രവചനം. അതേസമയം ഇന്ന് അഞ്ച് ജില്ലകളില്‍ IMD യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് മധ്യ, തെക്കന്‍ ജില്ലകളിൽ കൂടുതല്‍ മഴ ലഭിക്കുന്നത്. എന്നാൽ ഉച്ചയ്ക്ക് ശേഷം വടക്കന്‍ ജില്ലകളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. 


ALSO READ : Kerala Rain| ആശങ്കയുണർത്തി വീണ്ടും മഴ, പത്തനംതിട്ടയിൽ ഉരുൾ പൊട്ടൽ


മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശവും മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്നും നിര്‍ദേശം നൽകിട്ടുണ്ട്. കോട്ടയം പത്തനംതിട്ട ജില്കളിൽ കനത്ത ജാഗ്രതയാണ് സർക്കാർ നൽകുന്നത്. ഇന്നലെ പെയ്ത മഴയിൽ വ്യാപക നാശനഷ്ടവും മണ്ണിടിച്ചിലും ആൾതാമസം ഇല്ലാത്ത ഇടങ്ങളിൽ ഉരുൾപ്പൊട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


ALSO READ : Heavy Rain Alert : സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു


കോട്ടയത്ത് മണിമലയാറ്റിലും, പത്തംതിട്ടയിൽ അച്ചൻകോവിലാറ്റിലും പമ്പ  നദി കൈരയിൽ താമസിക്കുവർക്ക് ജാഗ്രത നിർദേശം നൽകിട്ടുണ്ട്. ഇവിടങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.


ഇന്നലെ പത്തനംതിട്ട കോട്ടമണ്‍പാറയില്‍ കാര്‍ വെള്ളത്തിലൂടെ ഒലിച്ചുപോയി. കുറുമ്പന്‍മൂഴി വനത്തിനുള്ളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായും വിവരം. ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ കൂട്ടിക്കൽ,  എന്തയാർ, വടക്കേമല ഭാഗങ്ങളിലും കനത്ത മഴ പെയ്തത് ആശങ്കയ്ക്ക് കാരണമായി. എന്നാൽ ഈ മേഖലയിൽ പെട്ടെന്ന് മഴ കുറഞ്ഞു.


ALSO READ : Heavy rain in Kerala | സംസ്ഥാന വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


അതേസമയം, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 136.8 അടിയാണ് ജലനിരപ്പ്. 5650 അടി വെള്ളമാണ് സെക്കന്‍ഡില്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. ജലനിരപ്പ് 140 അടിയിലെത്തിയാല്‍ ആദ്യത്തെയും, 141ലെത്തിയാല്‍ രണ്ടാമത്തെയും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കും. 142 അടിയെത്തുമ്ബോള്‍ മൂന്നാം ജാഗ്രതാ നിര്‍ദ്ദേശത്തോടൊപ്പം ഷട്ടര്‍ തുറക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.