Kerala Rain Alert : ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; 5 ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത
Kerala Weather Alert : അടുത്ത 48 മണിക്കുറുകൾക്കുള്ളിൽ ന്യൂനമർദം ശക്തി പ്രാപിക്കും.
തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിന്റെ മധ്യപടിഞ്ഞാറൻ മേഖലയിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കുറുകൾക്കുള്ളിൽ ന്യൂനമർദം ശക്തി പ്രാപിക്കും. ആന്ധ്യ പ്രദേശ്, ഒഡീഷ തീരങ്ങളിലാണ് ന്യൂനമർദം ശക്തമാകുക. ഇതെ തുടർന്ന് ഐഎംഡി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലാണ് പ്രധാനമായും മഴ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. അടുത്ത അഞ്ച് ദിവസം യെല്ലോ അലേർട്ടുകൾ പ്രവചിക്കപ്പെട്ടിരിക്കുന്ന ജില്ലകൾ താഴെ പറയുന്നവയാണ്.
ALSO READ : Stray dog attack: കണ്ണൂരിൽ തെരുവ് നായയുടെ ആക്രമണം; എട്ട് പേർക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തി കടിച്ചെടുത്തു
ഇന്ന് വ്യാഴം (8.9.22) മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
നാളെ വെള്ളി (9.9.22)-തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
ശനി (10.9.22)- തൃശൂർ, മലപ്പുറം കോഴിക്കോട്, കണ്ണൂർ, കാസർകോട്
ഞായർ (11.9.22) - മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
തിങ്കൾ (12.9.22) - കോഴിക്കോട്, കണ്ണൂർ, കാസർകോട്
അടുത്ത 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ മഴ ലഭിച്ചേക്കും. മലയോര മേഖലയിൽ ജാഗ്രത പാലിക്കണമെന്ന് ഐഎംഡി നിർദേശിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക