Kerala Weather updates: മെയ് 27 വരെ തെളിഞ്ഞ കാലാവസ്ഥ, സംസ്ഥാനത്ത് മഴ അലർട്ടുകൾ പിൻവലിച്ചു
കാലാവസ്ഥ വകുപ്പിന്റെ പുതിയ അറിയിപ്പ് പ്രകാരം വെള്ളിയാഴ്ച വരെ ഒരു ജില്ലയിലും ശക്തമായ മഴയ്ക്ക് സാധ്യതയില്ല. എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് മാത്രമാണ് നൽകിയിട്ടുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് പിൻവലിച്ചു. ഇതോടെ ഒരാഴ്ച നീണ്ടു നിന്ന വ്യാപകമായ മഴയ്ക്ക് ഒരു ശമനമുണ്ടായേക്കും. മഴ മുന്നറിയിപ്പും വിവധ ജില്ലകൾക്കുള്ള ജാഗ്രത നിർദേശവും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിൻവലിച്ചിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്റെ പുതിയ അറിയിപ്പ് പ്രകാരം വെള്ളിയാഴ്ച വരെ ഒരു ജില്ലയിലും ശക്തമായ മഴയ്ക്ക് സാധ്യതയില്ല. എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് മാത്രമാണ് നൽകിയിട്ടുള്ളത്.
അതേസമയം തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശ്രീലങ്കയില്‍ നിന്നും തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിച്ചു തുടങ്ങിയിട്ടുണ്ട്. ഈയാഴ്ച അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Also Read: സംസ്ഥാനത്ത് മെയ് 26 വരെ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്
സംസ്ഥാനത്ത് മെയ് 26 വരെ മഴക്ക് സാധ്യതയെന്നാണ് നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പ് ഉണ്ടായിരുന്നു. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന കണക്കു കൂട്ടലിലാണ് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...