തിരുവനന്തപുരം: കേരളത്തിൽ പെൻഷൻ മുടങ്ങിയിട്ട് ആറ് മാസത്തോളമായെങ്കിലും പെൻഷൻകാർക്ക് സന്തോഷ വാർത്തയാണ് സംസ്ഥാന സർക്കാരിൽ നിന്നും എത്തുന്നത്. മാർച്ച് 15-ന് പെൻഷൻ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിലേക്ക്‌ എത്തുമെന്ന് സർക്കാർ തന്നെ അറിയിച്ചിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ ഒരു മാസത്തെ പെൻഷൻ ആയിരിക്കും വിതരണം ചെയ്യുക.  ആഗസ്റ്റിലെ പെൻഷനാണ് ക്രിസ്തുമസിന് മുൻപ് നൽകിയത്. സർക്കാർ കണക്ക് പ്രകാരം 57 ലക്ഷം പേരാണ് പെൻഷൻറെ ഗുണഭോക്താക്കൾ. ഇവർക്കെല്ലാമായി സർക്കാർ ഖജനാവിൽ നിന്നും 912 കോടി ഒരു മാസം മാറ്റി വെക്കണം.  ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതിനാൽ പെൻഷൻ നൽകാൻ സാധിക്കാതെ വന്നാൽ അത് തിരഞ്ഞെടുപ്പിൽ പ്രതികൂലമായേക്കും എന്ന് എൽഡിഎഫിന് ആശങ്കയുണ്ട്.


 16 ക്ഷേമനിധി ബോർഡിലുള്ളവർക്കും പെൻഷൻ അനുവദിച്ചിട്ടുണ്ട്. ഇത് ഏത് മാസത്തെ പെൻഷനാണെന്നുള്ളതിൽ വ്യക്തതയില്ല. 1600 രൂപയാണ് പെൻഷൻ തുകയായി ആളുകളുടെ ബാങ്ക് അക്കൗണ്ടിലേക്ക്‌ എത്തുന്നത്. ഇതിൽ  മസ്റ്ററിങ്ങ് നടത്തിയവർക്ക് പതിവ് പോലെ തന്നെ തുക സഭിക്കും. മറ്റുള്ളവർക്ക് നേരിട്ട് വീട്ടിലും തുക എത്തും.



ധന മന്ത്രിയുടെ പോസ്റ്റ്


സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷന്റെ ഒരു ഗഡു മാർച്ച്‌ 15 മുതൽ വിതരണം ചെയ്യും.  ഏപ്രിൽ മാസം മുതൽ അതതുമാസം  പെൻഷൻ വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. 
കേന്ദ്രസർക്കാർ വിവിധ നടപടികളിലൂടെ സംസ്ഥാനത്തെ സാമ്പത്തികമായി പ്രയാസപ്പെടുത്തുമ്പോഴും ജനങ്ങളിലേക്ക് ക്ഷേമമെത്തിക്കാൻ പ്രതിജ്ഞാബദ്ധമാണ് എൽഡിഎഫ് സർക്കാർ.


ഏപ്രിലിൽ ക്ഷാമബത്ത കുടിശ്ശികയും


പെൻഷൻ കൊടുത്ത് തീരുമ്പോഴേക്കും സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ കുടിശ്ശികയും കൊടുക്കാറാകും. ഏപ്രിലിലാണ് കോവിഡ് കാലത്ത് പിടിച്ച് വെച്ച ക്ഷാബ ബത്ത ഒരു ഗഡു കൊടുക്കാം എന്ന് സർക്കാർ പ്രഖ്യാപിച്ചത്. ഇതിനിടയിൽ സർക്കാർ ജീവനക്കാർക്കൊപ്പം അധ്യാപകരുടെയും ഐപിഎസ്, ഐഎഎസ് ഐഎഫ്എസ് ഉൾപ്പെടെയുള്ള കേന്ദ്ര സർവീസ് ജീവനക്കാരുടെയും ഡിഎ സർക്കാർ ഉയർത്തിയിട്ടുണ്ട്.രണ്ട് ശതമാനമാണ്  ഉയർത്തിയത്.
ഇതോടെ ക്ഷാമബത്ത ഒൻപത് ശതമാനമായി ഉയർന്നു. ജീവനക്കാർക്കൊപ്പം സംസ്ഥാന സർക്കാരിന്റെ പെൻഷൻ ഉപയോക്താക്കൾക്ക് ഡിയർനെസ് റിലീഫ് രണ്ട് ശതമാനം ഉയർത്തി. ഇതിനെല്ലാം ഏപ്രലിൽ സംസ്ഥാന സർക്കാർ ഫണ്ട് കണ്ടെത്തണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.