തിരുവനന്തപുരം: കേരളത്തിന് ഒരു വന്ദേഭാരത് എക്സ്‌പ്രസ് കൂടി അനുവദിച്ചുകൊണ്ട് കേന്ദ്രം ഉറപ്പ് നൽകിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇക്കാര്യത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഉറപ്പ് നൽകിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വന്ദേഭാരത് ട്രെയിൻ ആവശ്യപ്പെട്ടുകൊണ്ട് താൻ കത്ത് നൽകിയതിനെ തുടർന്നാണ് നടപടി എന്നും സുരേന്ദ്രൻ പറഞ്ഞു. തലസ്ഥനത്തേക്ക് കാസർഗോഡ് നിന്നും ഒരു വന്ദേ ഭാരത് കൂടി കിട്ടുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കി. നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകാതം തന്നെ വന്ദേ ഭാരത് ഓടി തുടങ്ങും. കേരളത്തിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണസമ്മാനമാണിത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 വിഷുക്കൈനീട്ടമായി കേന്ദ്രം കേരളത്തിനു നൽകിയ വന്ദേഭാരത് എക്സ്‌പ്രസിനെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഈ ട്രെയിനിലെ വൻ തിരക്ക് കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ അതേ റൂട്ടിൽ രണ്ടാമത്തെ വന്ദേ ഭാരത് അനുവദിക്കുന്നത്. രണ്ടാമത്തെ വന്ദേഭാരത് ആവശ്യപ്പെട്ടു കൊണ്ട് കത്ത് നൽകിയതിനെ തുടർന്ന് കേന്ദ്രം അടിയന്തരമായി ഈ വിഷയത്തിൽ നടപടി സ്വീകരിക്കുകയാണെന്നും സുരേന്ദ്രൻ വിശദീകരിച്ചു.


സിൽവർ ലൈൻ എന്നത് അടഞ്ഞ അധ്യായമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇതിനൊപ്പം കൂട്ടിച്ചേര്‍ത്തു.  ഒരിക്കലും പദ്ധതി സര്‍ക്കാർ ഉദ്ദേശിച്ച രീതിയിൽ നടക്കാൻ പോകുന്നില്ല. മെട്രോമാൻ്റെ പറഞ്ഞ അഭിപ്രായം സര്‍ക്കാർ അംഗീകരിക്കുമെന്ന് തോന്നുന്നില്ലെന്നും വിഷയത്തിൽ കേരള സർക്കാർ പ്രതികരിക്കട്ടെ എന്നും കെ സുരേന്ദ്രൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ALSO READ: ഇനി റെസ്റ്റോറന്റുകളിലും ബിയർ; വിദേശത്തേക്ക് പറക്കാൻ ഒരുങ്ങി "ജവാൻ"; പുതിയ മദ്യനയവുമായി സർക്കാർ