ഇനി കേരളത്തിൽ ഭൂമാഫിയയ്ക്ക്  കൊടുക്കാൻ ഒരിഞ്ചുപോലും വയലില്ലന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. കാൽ നൂറ്റാണ്ട് കാലമായി തരിശ്ശ് കിടന്ന വൈക്കം വെച്ചൂരിലെ മുര്യങ്കേരി - കട്ടപ്പുറം പാടശേഖരത്തിൽ വിത മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കൃഷിമന്ത്രി. വാമനന് മുമ്പിൽ മഹാബലി തല കുമ്പിട്ട് കൊടുത്തത് പോലെ ഇനി തല കുമ്പിട്ടു കൊടുക്കുന്ന രീതി കേരളത്തിന്റെ ഭരണത്തിൽ ഉണ്ടാവില്ല. ഒരു ഭൂമാഫിയയ്ക്കും  തീറെഴുതി കൊടുക്കാനുള്ളതല്ല കേരളത്തിന്റെ വയലുകളെന്ന് അദ്ദേഹം പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തരിശുനിലങ്ങൾ കൃഷി യോഗ്യമാക്കാൻ തയ്യാറായി മുന്നോട്ടുവരുന്ന കർഷകരെയും കർഷക ഗ്രൂപ്പുകളെയും സർക്കാർ എല്ലാ അർത്ഥത്തിലും സഹായിക്കും. നെൽ വില വർദ്ധിപ്പിക്കുന്നതിനും നെൽകൃഷി പരിപോഷിപ്പിക്കാനും കൂടുതൽ സഹായം നൽകുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചുവരികയാണെന്നും കൃഷിവകുപ്പ് മന്ത്രി പറഞ്ഞു.


ALSO READ: KN Balagopal: കേന്ദ്രം കേരളത്തിന് നൽകാനുള്ള ജിഎസ്ടി നഷ്ടപരിഹാരം 780 കോടിയെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ


കാൽനൂറ്റാണ്ട് കാലമായി തരിശുകിടന്ന മുര്യങ്കേരി - കട്ടപ്പുറം  പാടശേഖരത്തിൽ വെച്ചൂർ പഞ്ചായത്തിന്റെയും റവന്യൂ-കൃഷി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 60 ഏക്കർ വിസ്തൃതിയുള്ള  പാടശേഖരത്തിലെ 18 ഹെക്ടർ നിലം 1997ൽ ഡൽഹി, ബാംഗ്ലൂർ കേന്ദ്രീകരിച്ചുള്ള നാല് കമ്പനികൾ  വാങ്ങിയതോടെയാണ് പാടശേഖരം തരിശായത്. ഇതോടെ പ്രദേശത്ത് വെള്ളം കെട്ടിക്കിടന്ന് പ്രദേശവാസികളുടെ ജീവിതം ദുരിത പൂർണമായി മാറുകയായിരുന്നു. തുടർന്ന് പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി പഞ്ചായത്ത് അധികൃതർ RDOക്ക് അപേക്ഷ നൽകി. തുടർന്ന് വസ്തു ഉടമകളുമായി ചർച്ചചെയ്ത് കൃഷി ചെയ്യാൻ വെച്ചൂർ പഞ്ചായത്തിന് അനുമതി നൽകുകയായിരുന്നു. 


 നിനവ് പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിലാണ് കൃഷി ഇറക്കുന്നത്. പാടശേഖരത്തെ കുരുത്തോല കെട്ടി അലങ്കരിച്ച് ഉത്സവ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ നാടൻ പാട്ടും ഒരുക്കിയിരുന്നു. ദീർഘനാളായി അനുഭവിച്ച ദുരിതത്തിൽ നിന്നും മോചനം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും. ചടങ്ങിൽ വൈക്കം എംഎൽഎ സി കെ ആശ, പഞ്ചായത്ത് പ്രസിഡന്റ്  കെ ആർ ഷൈലകുമാർ, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ഗീതാ വർഗീസ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കർഷകരും  പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.