Pala St Thomas College | അക്രമ സംഭവങ്ങൾ ഗൗരവതരമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി
യുവാക്കളിൽ ഇത്തരം മാനസികാവസ്ഥ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് ഗൗരവതരമായി പഠിക്കണം. പാലാ സെന്റ് തോമസ് കോളജിലെ നിതിനയുടെ കൊലപാതകത്തിൽ പ്രതികരിക്കുകയായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ.
തിരുവനന്തപുരം: പെൺകുട്ടികൾക്കെതിരായ അക്രമ സംഭവങ്ങൾ (Attack) ഗൗരവതരമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. യുവാക്കളിൽ ഇത്തരം മാനസികാവസ്ഥ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് ഗൗരവതരമായി പഠിക്കണം. പാലാ സെന്റ് തോമസ് കോളജിലെ നിതിനയുടെ കൊലപാതകത്തിൽ (Murder) പ്രതികരിക്കുകയായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ.
അതിക്രമത്തിന് ശേഷം പ്രണയമാണെന്ന് പറയാൻ സമൂഹം തയാറാകരുതെന്നും ലോക്‌ഡൗൺ കാലയളവിൽ യുവാക്കളിൽ സ്വാർത്ഥബോധം ശക്തിപ്പെടുന്നുവെന്നും പി സതീദേവി ട്വന്റി ഫോർ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പാലാ സെൻറ് തോമസ് കോളജിലാണ് അതിദാരുണമായ സംഭവം ഉണ്ടായത്. സഹപാഠിയായ യുവാവ് പെൺകുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. തലയോല പറമ്പ് സ്വദേശി നിതിന മോൾ(22) ആണ് മരിച്ചത്. സംഭവത്തിൽ സഹപാഠി കൂത്താട്ടുകുളം സ്വദേശി അഭിഷേകിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും അവസാന വർഷ ബി.വോക് വിദ്യാർഥികളായിരുന്നു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നതായാണ് പോലീസ് പറയുന്നത്. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ഉടനെയാണ് സംഭവം. ബ്ലേഡ് കൊണ്ടുള്ള ആക്രമണം ആയതു കൊണ്ട് തന്നെ കരുതിക്കൂട്ടിയുള്ള നീക്കമായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...