Malampuzha Babu Rescue | `ഓപ്പറേഷൻ ബാബു രക്ഷണം`ത്തിലൂടെ സൈന്യം ബാബുവിനെ ജീവതത്തിലേക്ക് പിടിച്ച് കയറ്റി
Operation Babu Rakshnam എന്ന പേരിൽ 6 മണിക്കൂർ നീണ്ട രക്ഷപ്രവർത്തനത്തിനൊടുവിലാണ് കെ ബാബു (Malampuzha Babu) എന്ന യുവാവിനെ മലയിടുക്കിൽ നിന്ന് സൈന്യം രക്ഷപ്പെടുത്തിയതെന്ന് പ്രതിരേധ വകുപ്പിന്റെ തിരുവന്തപുരം മേഖല പിആർഒ അറിയിച്ചു.
പാലക്കാട്: 45 മണിക്കൂറോളമായി മലമ്പുഴയിലെ ചെറാട് മലയിടുക്കിലെ (Malampuzha Cherad Hill) പാറക്കൂട്ടത്തുൽ കുടുങ്ങിയ യുവാവിനെ സൈന്യം (Indian Army) രക്ഷപ്പെടുത്തി. ഓപ്പറേഷൻ ബാബു രക്ഷണം (Operation Babu Rakshnam) എന്ന പേരിൽ 6 മണിക്കൂർ നീണ്ട രക്ഷപ്രവർത്തനത്തിനൊടുവിലാണ് കെ ബാബു (Malampuzha Babu) എന്ന യുവാവിനെ മലയിടുക്കിൽ നിന്ന് സൈന്യം രക്ഷപ്പെടുത്തിയതെന്ന് പ്രതിരേധ വകുപ്പിന്റെ തിരുവനന്തപുരം മേഖല പിആർഒ അറിയിച്ചു.
രക്ഷദൗത്യ സംഘത്തിലെ രണ്ട് ജവാന്മാർ ബാബുവിന്റെ അരികിലേക്കെത്തി വടം കെട്ടി മലയുടെ മുകളിലേക്കെത്തിക്കുകയായിരുന്നു. 45 മണിക്കൂറോളമായി ജലപാനം ലഭിക്കാതിരുന്ന യുവാവിന് ആദ്യം സൈന്യം വെള്ളം ഭക്ഷണവും പ്രാഥമിക ശുശ്രൂഷയും നൽകിയതിന് ശേഷമാണ് മലമുകളിലേക്കെത്തിച്ചത്.
ഉടൻ തന്നെ എയർലിഫ്റ്റിലൂടെ ബേസ് ക്യാമ്പിലെത്തിക്കും. തുടർന്ന് യുവാവിന് പ്രഥമിക പരിചരണം നൽകിയതിന് ശേഷം ആശുപത്രിയിലേക്കെത്തിക്കുമെന്ന് പാലക്കാട് ജില്ല പിആർഡി അറിയിച്ചു.
20 അംഗ എൻഡിആർഎഫ്, രണ്ട് യൂണിറ്റ് കരസേന, എയർഫോഴ്സ് എന്നിവരാണ് ബാബുവിന്റെ രക്ഷദൗത്യത്തിനായി മലമ്പുഴയിലേക്കെത്തുന്നത്. കേരളത്തിൽ ഒരാൾക്കായി ആദ്യമായിട്ടാണ് ഇത്ര വലിയ രക്ഷാദൗത്യം നടക്കുന്നത്.
തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെയാണ് ബാബുവും രണ്ട് കുട്ടികളും മലമുകളിലേക്ക് പോയത്. തിരികെ ഇറങ്ങും വഴി കാൽ വഴുതി ബാബു പാറക്കെട്ടിൽ അകപ്പെടുകയായിരുന്നു. ആദ്യം ഫോൺ വിളിച്ചാണ് ബാബു അഗ്നിരക്ഷാസേനയേയും മറ്റും വിവരം അറിയിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.