തൃശൂർ: കേരളത്തിലെ ആദ്യ സിനിമ തിയറ്ററായ തൃശൂര്‍ ജോസ് അടിമുടി മാറുകയാണ്. അത്യാധുനിക സൗകര്യങ്ങളോടെ ലോകോത്തര സാങ്കേതിക വിദ്യയുപയോഗിച്ച് നവീകരിക്കുന്ന ജോസില്‍ മികച്ച തിയേറ്റര്‍ അനുഭവമാകും ഇനി ഉണ്ടാവുക. 1930ല്‍ ആരംഭിച്ച ജോസ് തിയറ്ററുമായി തൃശൂരിലെ സിനിമാ പ്രേമകള്‍ക്ക് അത്രമാത്രം വൈകാരിക അടുപ്പമാണുള്ളളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ടൂറിംങ്ങ് ടാക്കീസുകളില്‍ നിന്നും മലയാളികളെ ആദ്യമായി ഒരു കുടക്കീഴില്‍ ഒന്നിച്ചിരുത്തി സിനിമകള്‍ കാണിച്ച ചരിത്രം തൃശൂർ ജോസിന് മാത്രം അവകാശപ്പെട്ടതാണ്. കാര്‍ബണ്‍ വെളിച്ചത്തിനൊപ്പം  ഫിലിമുകള്‍ കറങ്ങിയിരുന്ന ജോസിലെ  വര്‍ഷങ്ങള്‍ പഴക്കമുള്ള വെസ്ട്രക്സ് പ്രൊജക്റ്റര്‍ ഓർമ്മകളുടെ വീണ്ടെടുപ്പിനെന്നോണം സിനിമാ പ്രേമികള്‍ക്കായി ഇവിടെ  പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

Read Also: Sawan Somwar: ശ്രാവണ മാസത്തിൽ ശിവഭ​ഗവാന്റെ അനു​​ഗ്രഹത്തിനായി ഉപവാസം അനുഷ്ഠിക്കേണ്ടതെങ്ങനെ?


1930ല്‍ കാട്ടൂക്കാരന്‍  വാറുണ്ണി ജോസഫ് ആണ് തൃശൂര്‍ റൗണ്ടില്‍ ജോസ് തിയേറ്റര്‍ തുടങ്ങിയത്. ഇപ്പോള്‍  പോള്‍ മോഹനിലെത്തി നില്‍ക്കുമ്പോള്‍ തിയേറ്റര്‍ നടത്തിപ്പ് കൈമാറപ്പെട്ടത് അഞ്ച് തലമുറകള്‍ക്കാണ്. ഏറ്റവും ആധുനികമായ 4k ക്രിസ്റ്റി സിപി 4330 ലേസര്‍ പ്രൊജക്ടറിലൂടെയാണ് സിനിമ തിരശ്ശീലയിലെത്തുക. ഒരു കോടിരൂപയാണ് പ്രൊജക്ടറിന്‍റെ മാത്രം വില. 


48 ചാനലുകളും അറുപത്തിനാല് സ്പീക്കറുകളുമുള്ള ജെ ബി എല്‍ ഡോള്‍ബി അറ്റ്മോസ് ആണ് ശബ്ദസംവിധാനം. അരക്കോടിയോളം രൂപയാണ് ശബ്ദ സംവിധനത്തിന് മാത്രം ചെലവഴിച്ചിട്ടുള്ളത്. 1.7 ഗെയിനോടുകൂടിയ ക്രിസ്റ്റി സില്‍വര്‍ സ്ക്രീന്‍ വഴിയാകും ദൃശ്യാനുഭവം. 3ഡി സിനിമകള്‍ക്കായി 'ഡെപ്ത്ത് ക്യൂ' ത്രീ ഡി സംവിധാനമാണ് സജ്ജമാക്കിയിട്ടുള്ളത്. 

Read Also: തിരുവനന്തപുരത്ത് ആരെ നിർത്തും ഇത്തവണ; കുഴഞ്ഞ് മറിഞ്ഞ് ബിജെപി ലോക്സഭാ സ്ഥാനാർത്ഥിത്വം


വാഹന പാര്‍ക്കിംങ് മികവുറ്റതാക്കാന്‍ സീറ്റുകളുടെ എണ്ണം ആയിരത്തില്‍ നിന്നും 300ആയി കുറച്ചാണ് തിയേറ്റര്‍ ഒരുങ്ങുന്നത്. അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോള്‍ തിയേറ്ററില്‍ നടക്കുന്നത്. അടുത്തമാസം പകുതിയോടെ നവീകരിച്ച ജോസ് തിയേറ്ററിന്‍റെ ഉദ്ഘാടനം നടത്തനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.