Thiruvananthapuram: കായിക താരങ്ങള്‍ക്കുള്ള രാജ്യത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌ക്കാരത്തിന്‍റെ പേര്  മാറ്റിയതില്‍ പ്രതിഷേധിച്ച്  കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.


COMMERCIAL BREAK
SCROLL TO CONTINUE READING

 പേര് മാറ്റല്‍ നടപടിയിലൂടെ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച മഹാനായ മുന്‍ പ്രധാനമന്ത്രിയെ മാത്രമല്ല, ഹോക്കി മാന്ത്രികനായ ധ്യാന്‍ ചന്ദിനെയും അപമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും  ചെന്നിത്തല  (Ramesh Chennithala) ആരോപിച്ചു.   ധ്യാന്‍ ചന്ദിന്‍റെ (Major Dhyan Chand)    പേരില്‍ പുരസ്‌ക്കാരം ഏര്‍പ്പെടുത്തുന്നതോ സ്മാരകം നിര്‍മ്മിക്കുന്നതോ ഉചിതമായ കാര്യമാണ് എന്നതില്‍ തര്‍ക്കമില്ല, പക്ഷേ അത് മഹാനായ രാജീവ് ഗാന്ധിയെ അപമാനിച്ചു കൊണ്ടാവാന്‍ പാടില്ല. രാജീവ് ഗാന്ധിയെ അപമാനിച്ചു കൊണ്ട് സൃഷ്ടിച്ച പുരസ്‌ക്കാരം ധ്യാന്‍ ചന്ദിന്‍റെ  ശിരസില്‍ ചാര്‍ത്തുക വഴി കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെയും അപമാനിച്ചിരിക്കുകയാണ്. ബി.ജെ.പി നേതാക്കളുടെ ഇടുങ്ങിയ മനസും അസഹിഷ്ണുതയുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  


രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ  "രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ്"  (Rajiv Gandhi Khel Ratna Award) ഇനി മുതൽ മേജർ ധ്യാൻ  ചന്ദിന്‍റെ  പേരിൽ അറിയപ്പെടുമെന്ന് ഇന്നാണ്  പ്രധാനമന്ത്രി നരേന്ദ്രമോദി  പ്രഖ്യാപിച്ചത്. ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ ഹോക്കി താരങ്ങള്‍ നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഈ തീരുമാനം.    


Also Read: Khel Ratna Award : രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് ഇനി മുതൽ മേജർ ധ്യാൻ ചന്ദിന്റെ പേരിൽ അറിയപ്പെടും


ഇന്ത്യയുടെ ഹോക്കി മാന്ത്രികനായ  മേജർ ധ്യാൻ ചന്ദിനെആദരിക്കുന്നതിനായാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനം  കൈക്കൊണ്ടത്. പുതിയ തീരുമാനത്തോടെ  "രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ്"  (Rajiv Gandhi Khel Ratna Award) ല്‍ നിന്നും മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജിവ് ഗാന്ധി പുറത്തായി...!!  


Also Read: Major Dhyan Chand Khel Ratna Award: ആരാണ് മേജർ ധ്യാൻ ചന്ദ്? അറിയാം ഇന്ത്യയുടെ ഹോക്കി മാന്ത്രികനെപ്പറ്റി


പുതിയ തീരുമാനം അറിയിച്ചുകൊണ്ട്‌ പ്രധാനമന്ത്രി നടത്തിയ  ട്വീറ്റില്‍ നിന്നുപോലും   രാജിവ് ഗാന്ധിയുടെ പേര് ഒഴിവാക്കിയിരുന്നത് മാധ്യമ ശ്രദ്ധ നേടിയിരുന്നു....!! 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.