തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക സ്വീകരിച്ചയാൾ മരിച്ചു
മരണ കാരണം വ്യക്തമാക്കാത്തത് സംബന്ധിച്ച് ബന്ധുക്കൾ ആക്ഷേപം ഉന്നയിക്കുന്നു
തിരുവനന്തപുരം: വൃക്ക മാറ്റി സ്വീകരിച്ച രോഗി മരിച്ചു. ഉച്ചക്കട സ്വദേശി സജികുമാറാണ് ഇന്ന് രാവിലെ മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം. കഴിഞ്ഞ മാസം 25-നായിരുന്നു ഇയാളുടെ ശസ്ത്രക്രിയ. ഇതിന് ശേഷം സജികുമാർ ഗുരുതരാവസ്ഥയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെയാണ് ബന്ധുക്കൾക്ക് വിട്ട് നൽകിയതെന്നാണ് പരാതി.
മരണ കാരണം വ്യക്തമാക്കാത്തത് സംബന്ധിച്ച് ബന്ധുക്കൾ ആക്ഷേപം ഉന്നയിക്കുന്നു. ഇതിന് മുൻപും മെഡിക്കൽ കോളേജിൽ വൃക്ക മാറ്റി വെച്ച രോഗി മരിച്ചിരുന്നു.ഇത് സംബന്ധിച്ച് നേരത്തെയും ആക്ഷേപം ഉയർന്നിരുന്നു. അതേസമയം ഡിഎംഒ,മെഡിക്കൽ കോളേജ് സൂപ്രണ്ടോ ഇത് സംബന്ധിച്ച് ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...