Thiruvananthapuram : വടകര എംഎൽഎ കെ കെ രമ (KK Rema) തന്റെ ഭർത്താവ് ടി പി ചന്ദ്രശേഖരന്റെ (TP Chandrashekhar) ബാഡ്ജ് അണിഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത സംഭവത്തിൽ നടപടിയുണ്ടാകില്ല. പുതിയ അംഗമായതിനാലാണ് നടപടിയെടുക്കാത്തതെന്ന് നിയമസഭ സ്പീക്കർ എം ബി രാജേഷിന്റെ (MB Rajesh) വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

സഭയ്ക്കുള്ളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ബാഡ്ജും പ്ലക്കാർഡുകളും തുടങ്ങിയ ധരിക്കുകയോ ഉപയോഗിക്കുകയോ ചെയ്താൽ ചടലംഘനമാണ് എന്നാൽ രമ പുതിയ അംഗമായതിനാൽ നടപടിയെടുക്കില്ലയെന്നാണ് സ്പീക്കറുടെ തിരുമാനം.


ALSO READ : കെ.കെ രമ എം.എൽയുടെ സത്യപ്രതിഞ്ജയിൽ സി.പി.എമ്മിന് അതൃപതി: ലം​ഘ​ന​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് സ്പീ​ക്ക​ര്‍


രമ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴാണ് ചടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വടകരയിൽ നിന്നുള്ള നിയമസഭ അംഗത്തിനെതിരെ സ്പീക്കർക്ക് പരാതി നൽകുകയായിരുന്നു. സത്യപ്രതിഞ്ജ നടന്ന അതെ ദിവസം തന്നെ സ്പീക്കർക്ക് പരാതി ലഭിക്കുകയായിരുന്നു.


ALSO READ : Kerala Assembly Election Result Live: ആര്‍ എം പി സ്ഥാനാര്‍ത്ഥി കെ കെ രമയ്ക്ക് വടകരയില്‍ ഉയര്‍ന്ന ലീഡ്


പുതിയ അംഗമായതിനാൽ സഭക്കുള്ളിലെ ചട്ടങ്ങൾ കുറിച്ച് ധാരണയുണ്ടാകില്ല അതിനാൽ നടപടി എടുക്കില്ലയെന്നാണ് സ്പീക്കറിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. 


ആര്‍.എം.പി നേതാവും ഭർത്താവമായ ടി.പി ചന്ദ്രശേഖരന്റെ ചിത്രമുളള ബാഡ്ജണിഞ്ഞ് സത്യപ്രതിഞ്ജ ചെയ്ത രമയുടേത് നിയമസഭാ ചട്ട ലംഘനമല്ലെന്ന് നിയമസഭാ സെക്രട്ടറിയേറ്റ്


ALSO READ : KK Rema Controversy: കെ.കെ രമയുടേത് ചട്ട ലംഘനമല്ല,പരാതി തള്ളി നിയമസഭാ സെക്രട്ടറിയേറ്റ്


എന്നാൽ പരാതി ഉണ്ടായത് എകെജി സന്ററിൽ നിന്ന് നിർദേശത്തെ തുടർന്നാണ് കെ കെ രമ ആരോപിച്ചത്. വടകരയിൽ യുഡിഎഫിൽ പിന്തുണയോടെ രമ കേരളത്തിന്റെ പതിനഞ്ചാം നിയമസഭയിലേക്കെത്തുന്നത്. 


വടകരയിൽ നിന്നും യു.ഡി.എഫ് പിന്തുണയോടെ മികച്ച വിജയം നേടിയ രമ പ്രത്യേക ബ്ലോക്കായി നിയമസഭയിൽ ഇരിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതോടെ രമയോടുള്ള പരസ്യമായ എതിർപ്പ് സി.പി.എമ്മിൽ പലരും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. സി.പി.എമ്മിനുള്ള പരസ്യമായ പ്രതിരോധം എന്ന നിലയിലായിരിക്കും നിയമസഭയിൽ രമയുടെ പ്രവർത്തനം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.