കോട്ടയം: അന്തരിച്ച മുൻ മന്ത്രി കെ.എം.മാണിയുടെ മൂന്നാം ഓര്‍മ്മദിനം കേരളാ കോണ്‍ഗ്രസ് (എം) സ്മൃതി സംഗമം ആയി ആചരിക്കും. ഏപ്രില്‍ ഒമ്പതിന് പാര്‍ട്ടി രൂപം കൊണ്ട കോട്ടയം തിരുനക്കര മൈതാനത്ത് ചെയര്‍മാന്‍ ജോസ് കെ. മാണി പുഷ്പാര്‍ച്ചന നടത്തുന്നതോടെയാണ് സ്മൃതി സംഗമത്തിന് തുടക്കമാവുക. ഒമ്പതു മുതല്‍ 15 വരെ നീണ്ടു നില്‍ക്കുന്ന പരിപാടിക്കാണ് രൂപം നല്‍കിയിരിക്കുന്നതെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കെ.എം. മാണിയോടുള്ള ആദരവും സ്‌നേഹവും ഓര്‍മകളും പങ്കുവയ്ക്കാനുള്ള ചടങ്ങാകും സംഘടിപ്പിക്കുക. രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു മണി വരെയാകും ചടങ്ങ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നേതാക്കന്‍മാരും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും. 


ALSO READ : Drown Death : കോട്ടയത്ത് നിന്ന് വിനോദയാത്രയ്ക്ക് പോയ 3 വിദ്യാർഥികൾ മണിപ്പാലിൽ മുങ്ങി മരിച്ചു


അന്ന് കോട്ടയത്ത് മാത്രമാകും അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രവാസി കേരള കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ വിദേശത്തും സ്മൃതി സംഗമം സംഘടപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 


സ്മൃതി സംഗമത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കാരുണ്യ ഭവനം നിര്‍മിക്കാനും തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍  പറഞ്ഞു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക