കൊച്ചി മെട്രോ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി മെട്രോ അലൈൻമെന്റ് വരുന്ന റൂട്ടിൽ ഗതാഗത കുരുക്ക് ഒഴിവാക്കുവാനും ട്രാഫിക് സുഗമമാക്കുവാനുമായുള്ള ബദൽ റൂട്ടുകൾ നിശ്ചയിക്കുന്നതിനുള്ള ചർച്ച നടത്തി. കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹറുയുടെ അധ്യക്ഷതയിൽ കൊച്ചി നഗരസഭയിലെ ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേർന്നാണ് ചർച്ച നടത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മെട്രോ ഉദ്യോഗസ്ഥരും മറ്റ് ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകളും ചേർന്ന് പരിശോധന നടത്തി തയ്യാറാക്കിയ ബദൽ റൂട്ടുകളുടെ പട്ടിക ജനപ്രതിനിധികൾക്ക് മുൻപാകെ സമർപ്പിച്ച് നിർദ്ദേശങ്ങൾ തേടി. ബദൽ റൂട്ടുകൾ സൂചിപ്പിക്കുന്ന ദിശാസൂചികകൾ സ്ഥാപിക്കണെമന്നും പൊതുജനങ്ങളെ സഹായിക്കുന്നതിന് ട്രാഫിക് വാർഡൻമാരെ നിയോഗിക്കണമെന്നും ജനപ്രതിനിധികൾ നിർദ്ദേശിച്ചു. നിരത്തുകളിൽ പൊതുജനങ്ങളുടെ സുഗമമായ യാത്രയ്ക്ക് തടസ്സമുണ്ടാക്കുന്ന പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. 


ALSO READ : Building Collapsed: അങ്കമാലിയിൽ കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു


ജനപ്രതിനിധികൾ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ബദൽ റൂട്ടുകൾ അന്തിമമായി നിശ്ചയിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു. മെട്രോ അലൈൻമെന്റ് വരുന്ന റൂട്ടിലെ ജനപ്രതിനിധികളും പോലീസ്, മോട്ടോർവാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ജിസിഡിഎ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. 


11.2 കിലോമീറ്റർ ദുരം പിങ്ക് ലൈനാണ് കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിൽ നിർമിക്കുന്നത്. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോ പാർക്ക് വരെയാണ് റൂട്ട്. 11 സ്റ്റേഷനുകളാണ് ഈ റൂട്ടിൽ ഉണ്ടാകുക. 2018ൽ 2,310 കോടി രൂപ ചിലവിൽ കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. തുടർന്ന് ഡിപിആർ പ്രകാരം 1,957.05 കോടി രൂപ ചിലവിൽ പിങ്ക് ലൈനിന്റെ നിർമാണ് കേന്ദ്ര സർക്കാരും അനുമതി നൽകി.


വൈറ്റില മെട്രോ സ്റ്റേഷനിൽ മെട്രോ മഹിളാ മാർക്കറ്റ്


വനിതാ സംരംഭകർക്കും ഭിന്നശേഷിയുള്ളവർക്കും കൈത്താങ്ങാവുക എന്ന ഉദ്ദേശത്തോടെ കൊച്ചി മെട്രോ സ്റ്റേഷനിൽ പ്രദർശന- വിൽപ്പന മേള. മെട്രോ മഹിളാ മാർക്കറ്റ് എന്ന് പേരിട്ടിരിക്കുന്ന വനിതാ സംരംഭകരുടെ പ്രദർശന- വിൽപ്പന മേള ഈ മാസം 25, 26 തീയതികളിൽ നടക്കും. വൈറ്റില മെട്രോ സ്റ്റേഷനിലാണ് രണ്ട് ദിവസം നീണ്ട് നിൽക്കുന്ന മെട്രോ മഹിളാ മാർക്കറ്റ് നടക്കുക. മെട്രോ മഹിളാ മാർക്കറ്റിന്റെ ഭാഗമാകുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വനിതകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കരകൌശല വസ്തുക്കൾ എന്നിവ വിൽക്കാൻ അവസരമുണ്ട്. ഭിന്നശേഷിക്കാരായ വ്യക്തികൾക്കും അവർ നിർമ്മിക്കുന്ന ഉത്പനങ്ങൾ മെട്രോ സ്റ്റേഷനിൽ ഈ ദിവസങ്ങളിൽ വിൽക്കാം. ഭീമമായ വാടക തുകകൾ താങ്ങാനാകാതെ വിഷമിക്കുന്ന ചെറുകിട സംരംഭകർക്ക് മെട്രോ മഹിളാ മാർക്കറ്റ് സഹായകരമാകുമെന്നാണ് കെഎംആർഎൽ പ്രതീക്ഷിക്കുന്നത്. വനിതാ സംരംഭകർക്ക് നാളെ (22.2.23) വൈകിട്ട് 6 മണി വരെയാണ് രജിസ്റ്റർ ചെയ്യാൻ അവസരം ലഭിക്കുക. കൊച്ചി മെട്രോ യാത്രക്കാരെയും പൊതുജനങ്ങളെയും മെട്രോ മഹിളാ മാർക്കറ്റിലേക്ക് സ്വാഗതം ചെയ്യുന്നു. മെട്രോ മഹിളാ മാർക്കറ്റ് സന്ദർശിക്കുന്നതിന് പ്രവേശനം സൌജന്യമായിരിക്കും



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.