Kochi : കൊച്ചി  മെട്രോ (Kochi Metro) നാളെ മുതൽ പ്രവർത്തനം തുടങ്ങും. നാളെ രാവിലെ 8 മണി മുതൽ സർവീസോടെയാണ് പുനരാരംഭിക്കുന്നത്. ലോക്ഡൗൺ (Lockdown) മൂലം ഒന്നരമാസ കാലമായി സർവീസ് നിർത്തി വെക്കുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 8 മുതൽ രാത്രി എട്ട് വരെയാണ് കൊച്ചി മെട്രോ സർവീസ് നടത്തുക.


ALSO READ : PSC പരീക്ഷ നാളെ മുതൽ; കൊവിഡ് ബാധിതർക്കും എഴുതാം



തിരക്ക് വർധിക്കുന്ന രാവിലെ എട്ട് മുതൽ പത്ത് വരെയും വൈകിട്ട് നാല് മുതൽ ഏഴ് വെരയുള്ള സമയങ്ങളിൽ ഒരോ പത്ത് മിനിറ്റ് ഇടവേളയിൽ സർവീസ് ഉണ്ടായിരിക്കുന്നതാണ്. ബാക്കി സമയങ്ങളിൽ 15 മനിറ്റ് ഇടവേളയിലാണ് സർവീസ് ഉണ്ടാകുക. 


ALSO READ : Ration Shop : സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തി സമയം പുനഃക്രമീകരിച്ചു, ജൂലൈ ഒന്ന് മുതൽ വൈകട്ട് ആറ് വരെ പ്രവർത്തിക്കാം


സർവീസ് പുനഃരാരംഭിക്കുന്നതിനെ കുറിച്ച് നിരവധി പേരാണ് കെഎംആർഎല്ലിലേക്ക് വിളിച്ച് അന്വേഷിച്ചു കൊണ്ടിരുന്നത്. ദിനംപ്രതിയുള്ള യാത്രക്കാർക്ക് വലിയ ഒരു ആശ്വാസമാണ് മെട്രോ സർവീസ് വീണ്ടും ആരംഭിക്കുന്നതെന്ന് കെഎംആർഎൽ പ്രസ്താവനയിലൂടെ അറിയിച്ചു.


ALSO READ : COVID Test Positivity കുറയുന്നില്ല, TPR 18ന് മുകളിൽ സ്ഥലങ്ങളിൽ Triple Lockdown


എല്ലാ യാത്രക്കാരും കർശനമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കെഎംആർഎൽ അറിയിച്ചു. അതിനായിട്ടുള്ള എല്ല സൗകര്യങ്ങളും സ്റ്റേഷനുകളിൽ ഒരുക്കിട്ടുണ്ട്. എല്ലാ യാത്രക്കാരും ആരോഗ്യ സേതു ആപ്പ് ഫോണിൽ നിർബന്ധമായും ഇൻസ്റ്റോൾ ചെയ്യേണ്ടതാണ്. ഇരുന്ന മാത്രം യാത്ര അനുവദിക്കുള്ളു. ഓരോ ട്രിപ്പ് കഴിയുമ്പോഴും ട്രയിനുകൾ അണുവിമുക്തമാക്കുമെന്ന് കെഎംആർഎൽ പ്രസ്താവനയിലൂടെ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.