കൊച്ചി: ഇളവുകൾ വരുന്നതോടെ കൊച്ചി മെട്രോ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. പൂർണമായും മാനദണ്ഡങ്ങൾ പാലിച്ചാണ് സർവ്വീസ് നടത്തുക. റൂട്ടുകളിലും സർവ്വീസിലും ചില മാറ്റങ്ങളും നിലവിൽ പറയുന്നുണ്ട്. തിരക്കേറിയ സമയങ്ങളില്‍ 10 മിനിറ്റ് ഇടവേളയും, അല്ലാത്ത സമയങ്ങളില്‍ 15 മിനിറ്റ് ഇടവേളയിലുമാണ് സർവ്വീസ് നടത്തുക.


COMMERCIAL BREAK
SCROLL TO CONTINUE READING

യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച്‌ സർവ്വീസിൻറെ സമയം പുന:ക്രമീകരിക്കും. രാത്രി 8 മണിവരെയാണ് സര്‍വീസ് ഉണ്ടാവുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവ്വീസ്.


യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കൈകള്‍ സാനിറ്റൈസ് ചെയ്യണമെന്നും പരമാവധി കൊച്ചി 1 സ്മാര്‍ട് കാര്‍ഡ് ഉപയോഗിക്കണമെന്നും യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.