വിവാഹ ഫോട്ടോഷൂട്ടുകൾക്ക് ഇനി മെട്രോയും
സിനിമ-പരസ്യ ഫോട്ടോഷൂട്ടുകൾക്ക് നൽകിയതിനേക്കാൾ തുക കുറച്ചാണ് പോസ്റ്റ് -പ്രീ വിവാഹ ഫോട്ടോ ഷൂട്ടുകൾക്ക് നൽകുക
ഇനി ഫോട്ടോഷൂട്ടുകൾ മെട്രോയിലും നടത്താം. കൊച്ചി മെട്രോയിലാണ് പോസ്റ്റ് -പ്രീ വിവാഹ ഫോട്ടോ ഷൂട്ടുകൾക്ക് അനുമതി നൽകിയത്. ഇതിനുമുമ്പ് സിനിമയുടെയും പരസ്യങ്ങളുടെയും ഷൂട്ടിങിന് അനുമതി നൽകിയിരുന്നെങ്കിലും വിവാഹ ഫോട്ടോഷൂട്ടുകൾക്ക് ഇതുവരെ അനുമതി നൽകിയിരുന്നില്ല.
ഇനിമുതൽ വിവാഹ ഫോട്ടോഷൂട്ടുകളും നടത്താം. സിനിമ-പരസ്യ ഫോട്ടോഷൂട്ടുകൾക്ക് നൽകിയതിനേക്കാൾ തുക കുറച്ചാണ് പോസ്റ്റ് -പ്രീ വിവാഹ ഫോട്ടോ ഷൂട്ടുകൾക്ക് നൽകുക.
ഒരു കോച്ച് പരമാവധി രണ്ട് മണിക്കൂർ നേരത്തേക്കാണ് ബുക്ക് ചെയ്യാൻ സാധിക്കുക. നിശ്ചലമായ ട്രെയിനിൽ രണ്ട് മണിക്കൂറിന് അയ്യായിരം രൂപയാണ് ഈടാക്കുക. ഷൂട്ടിന് മുൻപ് പതിനായിരം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകണം. ഇനി മൂന്ന് കോച്ച് ആണ് വേണ്ടതെങ്കിൽ രണ്ട് മണിക്കൂർ നേരത്തേക്ക് 12,000 രൂപ നൽകണം.
ഇതിന് 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേണ്ടത്. ഇനി ഓടുന്ന ട്രെയിൻ ആണ് വേണ്ടതെങ്കിൽ ഒരു കോച്ചിന് രണ്ട് മണിക്കൂർ നേരത്തേക്ക് 8000 രൂപ നൽകണം. 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്. ഇനി മൂന്ന് കോച്ചുകളാണ് വേണ്ടതെങ്കിൽ 17,500 രൂപ നൽകണം. ഇത് ആലുവയിൽ നിന്ന് പേട്ടയിലേക്കും തിരിച്ചും സർവീസ് നടത്തും. 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...