കൊച്ചി: കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. 53 വയസ് പ്രായമുള്ള തൃശൂര്‍ സ്വദേശി കെ. ശിവദാസനാണ് മരിച്ചത്. സ്വന്തം തോക്കില്‍ നിന്ന് തന്നെ വെടിയേറ്റാണ് അദ്ദേഹം മരിച്ചത്.  ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് വെടിയൊച്ച കേട്ടത്. അദ്ദേഹത്തിന് ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആത്മഹത്യ ചെയ്തതായിരക്കാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കൊച്ചി ഹാര്‍ബര്‍ പോലീസ് കേസെടുത്തു. മരണത്തെക്കുറിച്ച് നാവികസേനയും അന്വേഷിക്കുന്നുണ്ട്. കൈയിലിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാണോ ആരെങ്കിലും ആക്രമിച്ചതാണോ എന്നു വ്യക്തമല്ല.


മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ. ഇതിന് മുമ്പും കൊച്ചി നാവികാസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചിരുന്നു.