കൊച്ചി: കൊച്ചി ലിസി ജംങ്ഷനിൽ പ്രൈവറ്റ് ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു. കളമശേരി സ്വദേശി ലക്ഷ്മി (43) ആണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ലക്ഷ്മി റോഡ് മുറിച്ചുകടക്കവെയാണ് അപകടമുണ്ടായത്. നിർത്തിയിട്ടിരുന്ന ബസിന് മുൻപിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തു. ലക്ഷ്മിയെ ബസ് ഇടിക്കുകയും അവർ താഴേക്ക് വീഴുകയും ചെയ്തു. താഴെ വീണ ലക്ഷ്മിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്ന നാട്ടുകാർ ബഹളം വെച്ചപ്പോഴാണ് ഡ്രൈവർ ബസ് നിർത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവസ്ഥലത്ത് വച്ച് തന്നെ ഇവർ മരിച്ചെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Kovalam Bike Accident: കോവളം ബൈക്ക് അപകടം; റേസിങ് നടന്നതിന് തെളിവില്ല, ബൈക്ക് എത്തിയത് അമിതവേ​ഗതയിൽ


തിരുവനന്തപുരം: കോവളത്തെ ബൈക്ക് അപകടത്തിൽ മത്സരയോട്ടം നടന്നതിന് തെളിവില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. അപകട സമയത്ത് ബൈക്ക് അമിതവേഗതയിൽ ആയിരുന്നു. വീട്ടമ്മ അശ്രദ്ധമായി റോഡ് മുറിച്ച് കടന്നതും അപകടത്തിന് കാരണമായെന്ന് എൻഫോഴ്സ്മെന്റ് ആർടിഒയുടെ റിപ്പോർട്ടിൽ പറയുന്നു.


അപകട സമയത്ത് ബൈക്കിന്റെ ​വേ​ഗത 100 കിലോമീറ്റർ പിന്നിട്ടിരുന്നു. ഇൻസ്റ്റാഗ്രാമിൽ പബ്ലിഷ് ചെയ്യാൻ റീൽ തയ്യാറാക്കിയ ശേഷം സുഹൃത്തുക്കൾക്കൊപ്പം മടങ്ങി വരുമ്പോഴാണ് യുവാവിന്റെ ബൈക്ക് വഴിയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു. വഴിയാത്രക്കാരിയായ സന്ധ്യ (55) യും ബൈക്ക് ഓടിച്ചിരുന്ന അരവിന്ദ് (25) ആണ് മരിച്ചത്.


ബൈക്ക് റേസിങ്ങിനിടെയാണ് വഴിയാത്രക്കാരിയെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചതെന്നാണ് ദൃക്സാക്ഷികളും വ്യക്തമാക്കിയത്. എന്നാൽ പ്രദേശവാസികളുടെ വാദം തള്ളിയ ഉദ്യോ​ഗസ്ഥർ റേസിങ് നടന്നതിന് തെളിവില്ലെന്നാണ് അറിയിച്ചത്. കഴിഞ്ഞ ഒരു വർഷമായി മേഖലയിൽ റേസിങ്ങ് നടക്കാറില്ലെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു.


ബൈക്ക് അമിത വേഗതയിലായിരുന്നു. സന്ധ്യ റോഡ് മുറിച്ചു കടക്കവേ അമിതവേഗതയിൽ എത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സന്ധ്യ തെറിച്ചു പോയി അടുത്തുള്ള മരത്തിൽ കുടുങ്ങി കിടക്കുകയായിരുന്നു. കൂടാതെ അപകടത്തിൽ സന്ധ്യയുടെ കാൽ അറ്റ് പോകുകയും ചെയ്തിരുന്നു. അപകടത്തെ തുടർന്ന് ബൈക്കും 200 മീറ്ററുകൾ അകലേക്ക് തെറിച്ച് പോയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.