രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന വെസല്‍ നിർമ്മിക്കാനൊരുങ്ങി കൊച്ചി കപ്പല്‍ശാല. കൊച്ചിയിൽ നടന്ന ഗ്രീന്‍ ഷിപ്പിംഗ് കോണ്‍ഫറന്‍സിലായിരുന്നു കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാൾ ഇക്കാര്യം പ്രഖ്യാപിച്ചത്. ഹരിത ഊർജ്ജത്തിലേക്കും ചെലവ് കുറഞ്ഞ ബദൽ മാർഗങ്ങളിലേക്കും രാജ്യം മാറുന്നതിന്‍റെ ഭാഗമായാണ് പുതിയ സാധ്യതകൾ പരീക്ഷിക്കാനൊരുങ്ങുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ തദ്ദേശീയ ഇലക്ട്രിക് വെസ്സലുകളാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിൽ  നിര്‍മ്മിക്കുക. ഇതിൽ100 പേർക്ക് സഞ്ചരിക്കാനാവും. 17.50 കോടി രൂപയാണ് ചിലവ് . ഇതിൽ 75ശതമാനം ചിലവ് കേന്ദ്രസർക്കാരാകും  ഏറ്റെടുക്കുക. ആഗോള മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് ഇലക്ടിക് വെസ്സൽ രൂപകല്പന ചെയ്യുന്നത്. രാജ്യത്ത് ഹൈഡ്രജൻ ഫ്യുവൽ സെൽ മേഖലയിലെ ഡെവലപ്പർമാരുമായി സഹകരിച്ചാകും പദ്ധതി നടപ്പിലാക്കുന്നത്. 


ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിംഗുമായും ചർച്ച ചെയ്ത് ഇത്തരം കപ്പലുകള്‍ക്കുള്ള നിയമങ്ങളും വ്യവസ്ഥകളും വികസിപ്പിക്കുകയാണ്. നിർമ്മാണത്തിനുള്ള അടിസ്ഥാന ജോലികൾ തുടങ്ങി കഴിഞ്ഞതായാണ് സൂചന. കപ്പൽ വ്യവസായത്തിലെ ഹരിത മാതൃകകൾ എന്ന വിഷയത്തിലായിരുന്നു കൊച്ചിയിൽ കോൺഫറൻസ് നടത്തിയത്. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയവും, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും, എനര്‍ജി ആന്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.