കൊച്ചി: അടുത്തിടെ സർവീസ് ആരംഭിച്ച കൊച്ചി മെട്രോയ്ക്ക് മികച്ച പ്രതികരണം. സർവീസ് ആരംഭിച്ച ശേഷം യാത്രക്കാരുടെ എണ്ണത്തിൽ ദിനംപ്രതി വലിയ വർധനവാണ് ഉണ്ടാകുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വാട്ടർ മെട്രോ എപ്പോഴും ഹൗസ് ഫുള്ളാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ ദിനം 6559 പേരാണ് വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. രണ്ടാം ദിനം യാത്രക്കാരുടെ എണ്ണം 7000 കടന്നു. 7117 പേർ രണ്ടാം ദിനത്തിൽ യാത്ര നടത്തി. മൂന്നാം ദിനം യാത്രക്കാരുടെ എണ്ണം വീണ്ടും വർധിച്ചു. 8000ത്തോളം യാത്രക്കാരാണ് വാട്ടർ മെട്രോ സർവീസ് ഉപയോഗിച്ചത്. 7922 പേർ മൂന്നാം ദിനത്തിൽ വാട്ടർ മെട്രോയിൽ യാത്ര ചെയ്തപ്പോൾ നാലാം ദിനത്തിൽ ഈ കണക്ക് 8000 കടന്നു. 8415 പേരാണ് നാലാം ദിനം യാത്ര ചെയ്തത്. 


ALSO READ: കൊച്ചി വാട്ടർ മെട്രോയ്ക്ക് ഗംഭീര വരവേൽപ്പ്; ആദ്യ ദിനം 6559 യാത്രക്കാർ


പി.രാജീവിൻറെ ഫേസ്ബുക്ക് പോസ്റ്റ്


6559, 7117, 7922, 8415..കൊച്ചി വാട്ടർമെട്രോ എപ്പോഴും ഹൗസ്ഫുള്ളാണ്.


ഓരോ ദിവസവും കൂടുതലാളുകൾക്ക് സർവീസ് നൽകിക്കൊണ്ട് രാജ്യത്തിനാകെ മാതൃക തീർക്കുകയാണ് നമ്മുടെ വാട്ടർമെട്രോ. ആദ്യ ദിവസം 6559 പേരാണ് ബോട്ടുകളിൽ കയറിയതെങ്കിൽ ഇന്നലെ 8415 പേർ ഈ സൗകര്യം ഉപയോഗിച്ചിട്ടുണ്ട്. മികച്ച കണക്‌ടിവിറ്റിയും ചിലവ് കുറഞ്ഞ പെട്ടെന്നുള്ള യാത്രയും വാട്ടർമെട്രോയിലേക്ക് കൂടുതലാളുകളെ ആകർഷിക്കുന്നു. വിശാലമായ പാർക്കിങ് സൗകര്യത്തിനൊപ്പം കെഎസ്‌ആർടിസിയുടെ ഫീഡർ സർവീസുകളും വാട്ടർമെട്രോ സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്.


എത്രയും പെട്ടെന്ന് തന്നെ കൂടുതൽ ജട്ടികളുടെ നിർമ്മാണം പൂർത്തിയാക്കി വാട്ടർമെട്രോ വിപുലീകരിക്കും. കൂടുതൽ ബോട്ടുകളും യാത്രക്കാർക്കായി നീരിലിറങ്ങും. ലോകത്തിന് മുന്നിൽ കേരളത്തിൻ്റെ മുന്നേറ്റം വ്യക്തമാക്കുന്ന മറ്റൊരു നാഴികക്കല്ലായിരിക്കും കൊച്ചി വാട്ടർ മെട്രോ.


അതേസമയം, കൊച്ചിയുടെ ഗതാഗത മേഖലയിലും ടൂറിസം രംഗത്തും പുത്തൻ ഉണർവ്വാണ് വാട്ടർ മെട്രോയുടെ വരവോടെ ലഭിച്ചിരിക്കുന്നത്. മികച്ച കണക്‌ടിവിറ്റിയാണ് വാട്ടർ മെട്രോയുടെ പ്രത്യേകത. ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാട്ടർ മെട്രോ നാടിന് സമർപ്പിച്ചത്. തിരുവനന്തപുരത്ത് ഓൺലൈനായാണ് പ്രധാനമന്ത്രി വാട്ടർ മെട്രോ കമ്മീഷൻ ചെയ്തത്. ഏപ്രിൽ 26നാണ് വാട്ടർ മെട്രോ ആദ്യ സർവീസ് നടത്തിയത്. രാജ്യത്തെ ആദ്യ വാട്ടർ മെട്രോയ്ക്കാണ് കൊച്ചിയിൽ തുടക്കമായത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.