Kodaikanal Tourism : നിങ്ങളുടെ കൊടൈക്കനാൽ യാത്ര വ്യത്യസ്തമാക്കണോ? ഈയിടങ്ങൾ സന്ദർശിക്കാം
സമുദ്രനിരപ്പിന്റെ 7200 അടി മുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കൊടൈക്കനാൽ
വേനൽക്കാലത്തെ തണുത്ത പ്രദേശമെന്നാണ് കൊടൈക്കനാൽ എന്ന വാക്കിന്റെ അർഥം. മലനിരകളുടെ രാജകുമാരിയെന്നാണ് കൊടൈക്കനാൽ അറിയപ്പെടുന്നത്. സമുദ്രനിരപ്പിന്റെ 7200 അടി മുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കൊടൈക്കനാൽ. വേനൽക്കാലത്ത് സന്ദർശിക്കാൻ പറ്റിയ സ്ഥലവുമിതാണ് . എന്നാൽ നിങ്ങളുടെ കൊടൈക്കനാൽ യാത്ര വ്യത്യസ്തമാക്കാൻ സന്ദർശിക്കാനും, ചെയ്യാനുമുള്ള ചില സ്ഥലങ്ങളും കാര്യങ്ങളും ഉണ്ട്.
സന്ദർശിക്കേണ്ട സ്ഥലങ്ങൾ
ഡെവിൾസ് കിച്ചൺ
വിനോദ സഞ്ചാരികൾക്കിടയിൽ അധികം അറിയപ്പെടാത്ത ഗുഹകളാണ് ഡെവിൾസ് കിച്ചൺ. എന്നാൽ ഇവിടെ പോകുമ്പോൾ കുഴികളിൽ വീഴാതെ ശ്രദ്ധിക്കണം. ആഴമില്ലാത്തത് പോലെ തോന്നുമെങ്കിലും, ആഴമുള്ള നിരവധി കുഴികളാണ് ഈ ഗുഹയിൽ ഉള്ളത്. അതിനാലാണ് ഈ ഗുഹകൾ ഡെവിൾസ് ട്രാപ് എന്നും ഡെവില്സ് കിച്ചൺ എന്നും അറിയപ്പെടുന്നത്. ഇരുണ്ടുമൂടിയ ഗുഹയാണിത്. വളരെ ശ്രദ്ധിച്ച് യാത്ര ചെയ്താൽ വളരെ വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും ഈ ഗുഹകൾ..
ALSO READ: Goa Trip : പാർട്ടിയും ബീച്ചും ഇല്ലാത്ത ഒരു ഗോവ; അറിയാം ഗോവയുടെ മറ്റൊരു സൗന്ദര്യത്തെ കുറിച്ച്
ഗുണ ഗുഹകൾ
ഗുണ സിനിമ ഷൂട്ട് ചെയ്തതിന് ശേഷം വളരെ പ്രസിദ്ധമായി മാറിയ ഗുഹകളാണ് ഗുണ ഗുഹകൾ. ഈ ഗുഹകളും വളരെ അപകടം നിറഞ്ഞതാണ്. ഇവിടെ വീഴാനും അപകടങ്ങൾ സംഭവിക്കാനുമുള്ള സാധ്യത വളരെയധികമാണ്. ഈ ഗുഹകൾ ഏറെ ഇരുണ്ട് മൂടിയിരിക്കുന്നതും ഈ യാത്ര ബുദ്ധിമുട്ടുള്ളതാക്കും. എന്നാൽ ഇതിനെ അതിജീവിക്കാൻ കഴിഞ്ഞാൽ ഇത് വളരെ സാഹസികത നിറഞ്ഞ ഒരു അനുഭവമായിരിക്കും. സൂക്ഷിച്ചില്ലെങ്കിൽ ഈ യാത്രയിൽ മരണം വരെ സംഭവിക്കാം.
സിൽവർ കാസ്‌കേഡ്
വളരെ മനോഹരമായ വെള്ളച്ചാട്ടമാണ് സിവർ കാസ്കേഡ്. കൊടൈ റോഡിന് അരികിൽ തന്നെയാണ് ഈ വെള്ളച്ചാട്ടം ഉള്ളത്. കൊടൈക്കനാലിൽ നിന്ന് 4 മുതൽ 5 കിലോമീറ്ററുകൾ വരെ മാത്രം ദൂരെയാണ് ഈ വെള്ളച്ചാട്ടം. യൂക്കാലിപ്റ്റസ് മരങ്ങൾക്ക് ഇടയിലൂടെയുള്ള യാത്ര വളരെ സുന്ദരമാണ്. സ്വകാര്യ വാഹനങ്ങളിൽ മാത്രമേ ഇവിടേക്ക് എത്താൻ കഴിയൂ. ഇവിടെ നിന്ന് നല്ല പച്ചക്കറികളും വാങ്ങാൻ കഴിയും.
ബെരിജം തടാകം
കൊടൈക്കനാലിൽ റിസർവ് വനത്തിനുള്ളിൽ ഉള്ള തടാകമാണ് ബെരിജം. ഇവിടേക്കുള്ള പ്രവേശനത്തിന് ഫോറെസ്റ് ഓഫീസിൽ നിന്ന് പാസ്സെടുക്കണം. അതിനാൽ തന്നെ ഇവിടെ തീരെ കുറച്ച് സഞ്ചാരികൾ മാത്രമേ എത്താറുള്ളൂ. മാത്രമല്ല പകൽ സമയത്തേക്ക് മാത്രമേ പാസ് ലഭിക്കുകയുള്ളൂ. സന്ധ്യയ്ക്ക് മുമ്പ് വനത്തിൽ നിന്നും തിരിച്ചെത്തണം. കൊടൈക്കനാലിൽ നിന്ന് സ്വകാര്യ വാഹനങ്ങളിൽ ഇവിടെയെത്താം. വളരെയധികം ശാന്തിയും സമാധാനവും നിറഞ്ഞ പ്രദേശമാണ് ഇത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...