കൊച്ചി: കൊടകര കുഴൽപ്പണക്കേസ് (Kodakara hawala case) പാർട്ടിയെ തകർക്കാനുള്ള സിപിഎം ശ്രമമെന്ന് ബിജെപി (BJP). പൊതു സമൂഹത്തിൽ ബിജെപിയെ അവഹേളിക്കാൻ ശ്രമം. പ്രതികൾക്ക് സിപിഎം നേതാക്കളുമായി ബന്ധമുണ്ടെന്നും ബിജെപി ആരോപിച്ചു. കൊടകര കേസിലെ പ്രതികൾ സിപിഎം, സിപിഐ പ്രവർത്തകരാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പൊലീസ് ബിജെപിയുടെ കോർ കമ്മിറ്റി യോ​ഗത്തിന് വിലക്ക് കൽപ്പിച്ചതായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറ‍ഞ്ഞു. ബിജെപിയുടെ കോർ കമ്മിറ്റിയോ​ഗം (BJP core committee) നടക്കേണ്ടിയിരുന്നത് ബിടിഎച്ച് ഹോട്ടലിൽ വച്ചാണ്. മുൻകൂർ എല്ലാ അനുമതിയും വാങ്ങിയാണ് യോ​ഗം ചേരാൻ തീരുമാനിച്ചത്. എന്നാൽ വളരെ പെട്ടെന്നാണ് പൊലീസിന്റെ ഭാ​ഗത്ത് നിന്നും വിലക്ക് ഉണ്ടായത്. ഇത് സർക്കാരിന്റെ ഉന്നത തലങ്ങളിൽ നിന്നുള്ള നിർദേശപ്രകാരമാണെന്ന് കുമ്മനം രാജശേഖരൻ പറ‍ഞ്ഞു.


ALSO READ: കൊടകര കുഴൽപ്പണക്കവർച്ച കേസ്; യാതൊരു ബന്ധവുമില്ലെന്ന് ബിജെപി, പിടിയിലായത് ഇടത് അനുഭാവികളെന്ന് കെകെ അനീഷ് കുമാർ


ബിജെപിയെ തകർക്കാനുള്ള കരുനീക്കങ്ങളാണ് സിപിഎം നടക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി ബിജെപിയെ കുത്തിക്കീറിവലിക്കുകയാണ്. ബിജെപിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ചില മാധ്യമങ്ങളും സിപിഎം, കോൺ​ഗ്രസ് തുടങ്ങിയ തൽപര കക്ഷികളുമാണ് ഇതിന് പിന്നിൽ. അവർക്കെതിരായ എതിർ ശബ്ദങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുമ്മനം പറഞ്ഞു.


സമാധാനപരമായി യോ​ഗം നടത്താൻ പോലും ബിജെപിയെ അനുവദിക്കാത്ത ഫാസിസ്റ്റ് സമീപനമാണ് സിപിഎം സ്വീകരിക്കുന്നത്. കൊടകര കുഴൽപ്പണക്കേസിലെ പ്രതികൾ  സിപിഎം, സിപിഐ  പ്രവർത്തകരാണ്. അവരെക്കുറിച്ച് എന്തുകൊണ്ട് വിവരങ്ങൾ പുറത്ത് വിടുന്നില്ല. പൊലീസ് അവരെ സംബന്ധിച്ച് യാതൊരു വിവരങ്ങളും വ്യക്തമാക്കുന്നില്ല. ധർമരാജൻ ഫോൺ വിളിച്ചവരെ മാത്രം തേടിപ്പിടിച്ച് ചോദ്യം ചെയ്യുകയാണ്. കൊടകര കുഴൽപ്പണക്കേസിലെ പ്രതികൾ പലരും സിപിഎമ്മിലെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. എന്നാൽ പരാതിക്കാരൻ ഫോൺ വിളിച്ചവരെ മാത്രം ചോദ്യം ചെയ്യാനാണ് പൊലീസ് താൽപര്യം പ്രകടിപ്പിക്കുന്നതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.


ALSO READ: BJP കോർ കമ്മിറ്റി യോ​ഗം ഇന്ന്; കള്ളപ്പണക്കേസ് ചർച്ചയാകും, അടിയന്തര യോ​ഗം ചേരുന്നത് കേന്ദ്ര നിർദേശ പ്രകാരം


ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകനെ വരെ ചോദ്യം ചെയ്തു. ബിജെപിയെ പൊതുജനമധ്യത്തിൽ കരിവാരിത്തേച്ച് അവഹേളിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ബിജെപിയുടെ കള്ളപ്പണത്തെക്കുറിച്ച് കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan) ചോദിക്കുന്നു. എന്ത് ധാർമികതയുടെ പുറത്താണ് കോടിയേരി ഇക്കാര്യങ്ങൾ ചോദിക്കുന്നത്. കോടിയേരിയുടെ മകൻ പച്ചക്കറി വ്യാപാരവും മത്സ്യവ്യാപാരവും നടത്തിയ പണമാണോ കള്ളപ്പണമാണോയെന്ന കോടതിയുടെ ചോദ്യത്തിന് ഉത്തരമില്ലായിരുന്നു. അതിനാലാണ് ജാമ്യം ലഭിക്കാതെ ഇപ്പോഴും ജയിലിൽ കഴിയുന്നത്. അതിനാൽ സ്വന്തം കാര്യങ്ങൾ മൂടിവച്ചുകൊണ്ട് കോടിയേരി ബാലകൃഷ്ണൻ ജൽപന്നങ്ങൾ നടത്തരുതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.


സിപിഎമ്മിന്റെ അതിക്രമത്തിനെതിരെ സംസാരിക്കാൻ കോൺ​ഗ്രസിന് ശക്തിയില്ല. ശിഥിലമായിക്കൊണ്ടിരിക്കുന്ന പാർട്ടിയാണ് കോൺ​ഗ്രസ്. ബിജെപി പ്രവർത്തകർ ഒറ്റക്കെട്ടായി നിൽക്കണമെന്നും കുമ്മനം പറ‍ഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക