ന്യൂ ഡൽഹി : ലവ് ജിഹാദ് പരാമർശത്തിൽ ബിഷപ്പിനും ജോർജ് എം.തോമസിനും രണ്ട് നീതിയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ലൗ ജിഹാദിൽ സിപിഎമ്മിന്റെ കാപട്യം ഒരിക്കൽ കൂടി പുറത്തു വന്നിരിക്കുകയാണെന്ന് മുരളീധരൻ പറഞ്ഞു. (Kodencheri Love Jihad)


COMMERCIAL BREAK
SCROLL TO CONTINUE READING

ലൗ ജിഹാദ്‌  ഉണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസ് നടത്തിയ പരാമർശം നാക്കുപിഴ എന്നാണ് സിപിഎം കണ്ടെത്തിയിരിക്കുന്നതെന്നും ക്രിസ്ത്യൻ സമുദായത്തിലെ പെൺകുട്ടികളെ ലക്ഷ്യം വച്ചുകൊണ്ട് ലൗ-നാർക്കോട്ടിക് ജിഹാദ്‌ നടക്കുന്നുവെന്ന് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്  പറഞ്ഞപ്പോൾ കേരള പൊലീസ്  കേസെടുത്തെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. സിപിഎം നേതാക്കൾ ലൗ ജിഹാദിനെക്കുറിച്ച് പരാമർശിക്കുമ്പോൾ നാക്കുപിഴയും അതേ വിഷയം പാല ബിഷപ്പ് പറയുമ്പോൾ  മതസ്പർദ്ധ വളർത്തുവാൻ എന്ന പേരിൽ പോലീസ് കേസെടുക്കുന്നതും എന്ത് നീതിയുടെ അടിസ്ഥാനത്തിലാണെന്നും മുരളീധരൻ ചോദിച്ചു.


ALSO READ : 'ലൗ ജിഹാദ് ആരോപണം തെറ്റ്'; ജോർജ് എം തോമസിനെ തള്ളി സിപിഎം, തെറ്റ് പറ്റിയെന്ന് ജോർജ് എം തോമസ്, ഷെജിനും ജോയ്സ്നയ്ക്കും പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ


മുഖ്യമന്ത്രി പിണറായി വിജയൻ നിരവധി വേദികളിൽ ബിഷപ്പ് കല്ലറങ്ങാട്ടിനെ അധിക്ഷേപ വാക്കുകൾ ഉപയോഗിച്ച് വിശേഷിപ്പിച്ചെന്ന് ആരോപിച്ച മുരളീധരൻ സിപിഎം നേതാവ് ലൗ ജിഹാദ് ഉണ്ടെന്ന് പറയുമ്പോൾ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്നത് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ലൗ ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെ അവഹേളിച്ച സിപിഎം നേതാക്കൾ ഇപ്പോൾ മൗനം പാലിക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു. ലൗ ജിഹാദ് വിഷയത്തിലെ സിപിഎം ഇരട്ടത്താപ്പ് ഈ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.


സിപിഎം സമ്മേളനത്തിൽ കൊടുത്ത കുറിപ്പിൽ വിദ്യാസമ്പന്നരായ യുവതികളെ  തീവ്രവാദത്തോട് അടുപ്പിക്കാൻ ബോധപൂർവമുള്ള ശ്രമം നടക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്.  മതപരിവർത്തനം ലക്ഷ്യം വെച്ചിട്ടുള്ള ഗൂഢനീക്കങ്ങൾ കേരളത്തിൽ നടക്കുന്നതിനെ ആർക്കും തള്ളിക്കളയാൻ സാധിക്കില്ലെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.