കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുൻ ഡിജിപി ജേക്കബ് പുന്നൂസ്. കേരള ജനതയ്ക്കും കേരളത്തിലെ പോലീസുകാർക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണണനെന്ന് ജേക്കബ് പുന്നൂസ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. ഇന്ന് പൊലീസിനെ വിളിക്കുന്ന സിവിൽ പോലീസ് ഓഫീസർ എന്ന വിളിപ്പേര് പൊലീസിനു നൽകിയത് കോടിയേരി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസിന്റെ പെരുമാറ്റവും സേവന നിലവാരവും ആത്മാഭിമാനവും അച്ചടക്കവും ഉയർത്തുന്നതിൽ അതുല്യമായ സംഭാവന നൽകിയ വ്യക്തിയാണ് നമ്മെ വിട്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജേക്കബ് പുന്നൂസിന്റെ ഫേസ്‌ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം 


അതീവദുഃഖത്തോടെയാണീ വാക്കുകൾ കുറിയ്ക്കുന്നത്.
കേരളജനതയ്ക്കും കേരളത്തിലെ പോലീസുകാർക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ആഭ്യന്തരമന്ത്രി! കോൺസ്റ്റബിൾ ആയിച്ചേർന്ന ഭൂരിഭാഗം പോലീസുകാരും 30 വർഷം സേവനം ചെയ്തു കോൺസ്റ്റബിൾ ആയിത്തന്നെ റിട്ടയർ ചെയ്യുന്ന പരിതാപകരമായ അവസ്ഥയിൽ നിന്നു,യോഗ്യരായവർക്കെല്ലാം 15 കൊല്ലത്തിൽ HC റാങ്കും 23 കൊല്ലത്തിൽ ASI റാങ്കും ഇന്ത്യയിൽ ആദ്യമായി നൽകിയ വ്യക്തി.


അദ്ദേഹം നടപ്പാക്കിയ ജനമൈത്രി പോലീസുവഴി പോലീസുകാർ കുടുംബമിത്രങ്ങളായും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി വഴി പോലീസുകാർ കുട്ടികൾക്ക് അദ്ധ്യാപകരായും അധ്യാപകർ സ്കൂളിലെ പോലീസ് ഉദ്യോഗസ്ഥരും ആയി മാറി. കേരളത്തിലെ ആയിരക്കണക്കിന് എക്സ്സർവീസ് കാരെ HomeGuard  കളാക്കി പോലീസിന്റെയും നാട്ടുകാരുടെയും സഹായികളാക്കി.


ALSO READ: പരുഷമല്ല പക്ഷേ, കണിശം; സിപിഎമ്മിന്റെ 'ചിരിക്കുന്ന സെക്രട്ടറി'... കോടിയേരി വിടപറയുമ്പോള്‍


കേരളത്തിൽ ആദ്യമായി തണ്ടർബോൾട് commando ഉള്ള ബറ്റാലിയനും തീരദേശപോലീസും കടലിൽ പോകാൻ പോലീസിന് ബോട്ടുകളും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന തീരദേശ ജാഗ്രതസമിതികളും അദ്ദേഹമാണ് സ്ഥാപിച്ചത്.  ശബരിമലയിൽ Virtual Digital Queue തുടങ്ങാനും ആദ്ദേഹം പച്ചക്കൊടി കാട്ടി.  ഇന്ന്  പൊലീസിനെ വിളിക്കുന്ന സിവിൽ പോലീസ് ഓഫീസർ എന്ന വിളിപ്പേര് പൊലീസിനു നൽകിയത് ശ്രീ കോടിയേരി ആണ്. ഇന്ത്യയിലെ ഏറ്റവും സമഗ്രവും ജനാധിപത്യപരവൂമായ police act നിയമസഭയിൽ അവതരിപ്പിച്ചതും നടപ്പാക്കിയതും മറ്റാരുമല്ല.   


എല്ലാ പോലീസ് സ്റ്റേഷനിലും കമ്പ്യൂട്ടർ നൽകി, എല്ലാ പോലീസ് സ്റ്റേഷനിലും internet connection നൽകി, പോലീസിന്റെ കമ്പ്യൂട്ടർവൽകരണം ജനങ്ങൾക്ക്‌അനുഭവ വേദ്യമാക്കിയതുംഅദ്ദേഹം. ട്രാഫിക് ബോധവൽക്കരണത്തിന്, ഒരു പക്ഷേ ലോകത്തിൽ ആദ്യമായി, ഒരു Mascot. "പപ്പു സീബ്ര " കേരളത്തിൽ ഉടനീളം കുട്ടികളുടെ ഇഷ്ടതോഴനായതും അദ്ദേഹം വഴി!! മൊബൈൽഫോൺ എന്നത് senior ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സ്വകാര്യ അഭിമാനമായിരുന്ന 2009ൽ,ഇന്ത്യയിൽ ആദ്യമായി,സ്റ്റേഷനു കളിൽ ജോലി എടുക്കുന്ന പോലീസുകാർക്ക് സർക്കാർ ചെലവിൽ ഔദ്യോഗിക mobile connection നൽകിയതും ഇദ്ദേഹമാണെന്നത് പ്രത്യേകം ഓർക്കുന്നു.
 
അതേസമയം അച്ചടക്കം പാലിപ്പിക്കുന്നതിലും തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുന്നതിലും അദ്ദേഹത്തിന് യാതൊരു ചാഞ്ചല്യവും ഇല്ലായിരുന്നു താനും. പോലീസിന്റെ പെരുമാറ്റവും സേവന നിലവാരവും ആത്മാഭിമാനവും അച്ചടക്കവും ഉയർത്തുന്നതിൽ  അതുല്യമായ സംഭാവന നൽകിയ വ്യക്തിയാണ് നമ്മെ വിട്ടുപോയത്. വലിയ ദുഃഖം ആണ്എനിക്കീ വേർപാട് അഭിവാദനങ്ങൾ


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.