CPIM State Secretary : കോടിയേരി ബാലകൃഷ്ണന് മൂന്നാം ഊഴം; സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു
നാല് ജില്ലാ സെക്രട്ടറിമാരെ സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുത്തു.
THiruvananthapuram : സിപിഐഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. നാല് ജില്ലാ സെക്രട്ടറിമാരെ സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുത്തു. എ വി റസ്സൽ, ഇ എൻ സുരേഷ് ബാബു, സിവി വർഗീസ്, എംഎം വർഗീസ് എന്നിവരാണ് സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുത്ത ജില്ലാ സെക്രട്ടറിമാർ. പാലക്കാട്, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലാ സെക്രട്ടറിമാരായിരുന്നു ഇവർ.
ഇത് കൂടാതെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിനെയും സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. ജോൺ ബ്രിട്ടാസ് , ചിന്ത ജറോം, പനോളി വത്സൻ സംസ്ഥാന എന്നിവരും സമിതിയിലുണ്ട്. ഇതുകൂടാതെ വി പി സാനുവും സംസ്ഥാന സമിതിയിലുണ്ട്.
ALSO READ: Big Breaking: സിപിഎം സംസ്ഥാന സമിതിയിൽ നിന്ന് ജി സുധാകരനെ വെട്ടി
അതേസമയം എം സ്വരാജ്, വി എൻ വാസവൻ, സജി ചെറിയാൻ എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുത്തു. കൂടാതെ സിപിഎമ്മിന്റെ വികസന നയരേഖ അംഗീകരിച്ചു, മുഖ്യമന്ത്രി അവതരിപ്പിച്ച വികസന നയരേഖക്ക് അംഗീകാരം നൽകി. കെ അനിൽകുമാറും സംസ്ഥാന സമിതിയിലുണ്ട്
അതേസമയം തലമുറമാറ്റം മുന്നിൽ കണ്ട സി പി ഐ എം സംസ്ഥാന സമ്മേളനമായിരുന്നു ഇത്തവണത്തേത്. സിപിഎം സംസ്ഥാന സമിതിയിൽ നിന്ന് ജി സുധാകരനെ ഒഴിവാക്കി. പ്രായപരിധി കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കമ്മറ്റിയിൽ നിന്ന് ഒഴിവാക്കാൻ സുധാകരൻ കത്ത് നൽകിയിരുന്നു. അതേസമയം പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
13 പേരെയാണ് സമിതിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ആനത്തലവട്ടം ആനന്ദന്‍, പി കരുണാകരന്‍ ഉൾപ്പെടെയുള്ളവരെയാണ് ഒഴിവാക്കിയത്. കമ്മറ്റിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ നേരത്തെ കത്ത് നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...