പ്രമേയം പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാന്‍ കലാപം സൃഷ്ടിക്കുന്നു: കോടിയേരി
സംഭവം നടന്ന ഉടനെതന്നെ കോൺഗ്രസിന്റെയും ബിജെപിയുടേയും നേതാക്കന്മാർ സംഭവ സ്ഥലത്ത് എത്തിയത് സംശയമുളവാക്കുന്നുണ്ടെന്നും കോടിയേരി കുറിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് തീപിടുത്തത്തെ തുടർന്ന് പ്രതിപക്ഷം നടത്തിയ സമരങ്ങളെ അടച്ചാക്ഷേപിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാന്‍ വേണ്ടിയാണ് കലാപം സൃഷ്ടിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.
Also read: PPF അക്കൗണ്ട് ആക്ടീവ് അല്ലെ? ടെൻഷനടിക്കണ്ട വഴിയുണ്ട്..
തന്റെ ഫെയ്സ്ബുക്കിലൂടെയാണ് കോടിയേരി ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. സംഭവം നടന്ന ഉടനെതന്നെ കോൺഗ്രസിന്റെയും ബിജെപിയുടേയും നേതാക്കന്മാർ സംഭവ സ്ഥലത്ത് എത്തിയത് സംശയമുളവാക്കുന്നുണ്ടെന്നും കോടിയേരി കുറിച്ചിട്ടുണ്ട്. മാത്രമല്ല ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമ്പോൾ കോൺഗ്രസിന്റെയും ബിജെപിയുടേയും ഇടപെടൽ സംബന്ധിച്ചുകൂടി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also read:സിങ്കം അണ്ണാമലൈ ബിജെപിയിൽ ചേർന്നു
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു: