തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കേരളാ കോണ്‍ഗ്രസിന്‌ 
എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന പരോക്ഷ സന്ദേശം നല്‍കുന്നതായി വിലയിരുത്തല്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളാ കോണ്‍ഗ്രസ്‌ ബഹുജന അടിത്തറയുള്ള പാര്‍ട്ടി എന്ന് കോടിയേരി ബാലകൃഷ്ണന്‍ വിശേഷിപ്പിക്കുന്നത് കേരളാ കോണ്‍ഗ്രസ്‌ എം നെ സംബന്ധിച്ചടുത്തോളം 
പ്രതീക്ഷ പകരുന്ന ഘടകമാണ്,


നിലവില്‍ എല്‍ഡിഎഫില്‍ ജോസ് കെ മാണിയോട് എതിര്‍പ്പ് പുലര്‍ത്തുന്ന സിപിഐ യുടെയും എന്‍സിപിയുടെയും എതിര്‍പ്പ് അധികം വൈകാതെ തന്നെ തണുക്കുമെന്നാണ് 
സൂചന.യുഡിഎഫില്‍ നിന്ന് പുറത്തായ കേരളാ കോണ്‍ഗ്രസ്‌ ജോസ് വിഭാഗത്തെ ഇടത് മുന്നണിയോടൊപ്പം കൂട്ടാന്‍ സിപിഎം ന് താല്‍പ്പര്യമാണ്.


കെ എം മാണിയോട് ഉണ്ടായിരുന്ന പോലുള്ള എതിര്‍പ്പ് എല്‍ഡിഎഫിലെ പല നേതാക്കള്‍ക്കും ജോസ് കെ മാണിയോട് ഇല്ല എന്നതാണ് യാതാര്‍ത്ഥ്യം.


ഇടത് മുന്നണിയില്‍ കെ എം മാണിയോട് രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്‌ വിഎസ് അച്യുതാനന്ദനാണ്, അതേസമയം ഇപ്പോള്‍ വിഎസ് ജോസ് കെ മാണിയുടെ 
കാര്യത്തില്‍ ആ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിന് സാധ്യതയില്ല,


Also Read:ജോസ് കെ മാണി,ഒറ്റയ്ക്ക് മുന്നോട്ട് പോയിട്ട് വീണ്ടും UDFലേക്ക് തന്നെയോ?CPI, NCPഎതിര്‍പ്പ് LDF പ്രവേശനത്തിന് വിഘാതമോ? 


സിപിഎം നെ സബന്ധിച്ചടുത്തോളം കോട്ടയം ജില്ലയില്‍ കേരളാ കോണ്‍ഗ്രസ്‌ ജോസ് വിഭാഗം ഒപ്പം ചേരുന്നത് വലിയ രാഷ്ട്രീയ നേട്ടം ആകുമെന്ന വിലയിരുത്തലാണ്.
അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ രാഷ്ട്രീയമായി ഗുണം ചെയ്യുന്ന തീരുമാനം ഇടത് മുന്നണി സ്വീകരിക്കുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.


യുഡിഎഫിന്‍റെ തകര്‍ച്ച അവസരമാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കുക എന്നത് എല്‍ഡിഎഫിന്റെ ലക്ഷ്യം ആണെന്നും സിപിഎം നേതാക്കള്‍ കണക്ക്കൂട്ടുന്നു.


അതുകൊണ്ട് തന്നെ അടുത്ത എല്‍ഡിഎഫ് യോഗത്തില്‍  കേരളാ കോണ്‍ഗ്രസ്‌ ജോസ് വിഭാഗത്തിന്‍റെ മുന്നണി പ്രവേശം ചര്‍ച്ചയാകുന്നതിന് സാധ്യതയുണ്ട്.