ഉത്സവപ്രേമികളുടെ സ്വകാര്യ അഹങ്കാരവും ആവേശവുമായ ഗജരാജന്‍ കോങ്ങാട് കുട്ടിശങ്കരന്‍ ചെരിഞ്ഞു. ഞാറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു അന്ത്യം. 58 വയസ്സായിരുന്നു പ്രായം.


COMMERCIAL BREAK
SCROLL TO CONTINUE READING

1969ല്‍ കോട്ടപ്പടിക്കല്‍ ചിന്നക്കുട്ടന്‍നായര്‍ എന്ന കുട്ടിശങ്കരന്‍ നായരാണ് തിരുമാന്ധാംകുന്ന് കാവിലമ്മയ്ക്കുമുന്നില്‍ കുട്ടിശങ്കരനെ നടയ്ക്കിരുത്തിയത്.


Also Read: ഇതെന്തൊരു ക്രൂരത... സ്ത്രീകൾ മാത്രമുള്ള വീട്ടിലെ വളർത്തുനായയുടെ കാലടിച്ചൊടിച്ചു


കുട്ടിശങ്കരന് 301 സെന്റീമീറ്റര്‍ ഉയരമുണ്ടായിരുന്നു. 426 സെ.മീ.യാണ് ശരീരനീളം. മറ്റ് നാടന്‍ ആനകളില്‍നിന്ന് കുട്ടിശങ്കരനെ വേറിട്ടുനിര്‍ത്തുന്നത് നിലത്തിഴയുന്ന തുമ്പിയും നീളംകൂടിയ വാലുമാണ്. സാധാരണനിലയില്‍ തുമ്പി രണ്ടുമടക്കായി നിലത്തിഴഞ്ഞുകിടക്കും. 191 സെ.മീ.യാണ് വാലിന്റെ നീളം. ലക്ഷണമൊത്ത 18 നഖങ്ങളും വീണെടുത്ത കൊമ്പുകളും പ്രത്യേകതയാണ്.