Kolkata Doctor Rape Murder Case: ബംഗാളിലെ വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; കേരളത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം, സമരം
Doctor Rape Murder Case Kolkata: ശക്തവും നീതിയുക്തവുമായ നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് കേരളത്തിൽ ഡോക്ടർമാർ വെള്ളിയാഴ്ച കരിദിനമായി ആചരിക്കുന്നത്.
തിരുവനന്തപുരം: കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തം. സംഭവത്തിൽ ശക്തവും നീതിയുക്തവുമായ നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ ഡോക്ടർമാർ വെള്ളിയാഴ്ച കരിദിനമായി ആചരിക്കും.
ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ഗവൺമെന്റ് ഡോക്ടേഴ്സ് അസോസിയേഷൻ (എഐഎഫ്ജിഡിഎ) വെള്ളിയാഴ്ച ദേശീയ തലത്തിൽ കരിദിനം ആചരിക്കും. കെജിഎംഒഎയും പ്രതിഷേധത്തിൽ പങ്കുചേരും. ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കും. പിജി റസിഡൻ്റ് ഡോക്ടർമാർ സമരത്തിൻ്റെ ഭാഗമാകും. അത്യാഹിത വിഭാഗത്തെ ഒഴിവാക്കും.
ALSO READ: ബംഗാളിൽ ഡോക്ടർ കൊല്ലപ്പെട്ട മെഡിക്കൽ കോളേജിൽ വൻ സംഘർഷം; എമർജൻസി വാർഡ് അടിച്ചുതകർത്തു
സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. കേരള മെഡിക്കൽ പി.ജി അസോസിയേഷൻ ആണ് സമരം പ്രഖ്യാപിച്ചത്. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാരും സമരത്തിൻ്റെ ഭാഗമാകും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് കെജിഎംഒഎ വ്യക്തമാക്കി.
ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിനും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും കെജിഎംഒഎ ഓഗസ്റ്റ് 18 മുതൽ 31 വരെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും സുരക്ഷാ ക്യാമ്പയിൻ നടത്തും. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും കൊലപാതകത്തിൽ ഉൾപ്പെട്ടവരെ 48 മണിക്കൂറിനകം പിടികൂടണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.