കൊല്ലം കടയ്ക്കലില്‍ പതിനഞ്ചുകാരിയായ ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒരു യുവതി ഉള്‍പ്പെടെ നാലുപേര്‍ പൊലീസ് പിടിയില്‍. കടയ്ക്കല്‍ സ്വദേശിനി സുമിയും, അഖിലും‍, ചിതറ സ്വദേശി സീന്‍, വര്‍ക്കല സ്വദേശി ശ്രീജിത് എന്നിവരാണ് പിടിയിലായത്. പ്രണയം നടിച്ചാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ചത്.


നാലാം തീയതി മുതല്‍  പെണ്‍കുട്ടിയെ കാണാതവുകയിരുന്നു.  അന്ന് കാമുകനോടൊപ്പം സുമിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ അവിടെവച്ചാണ് കൂട്ടമാനഭംഗപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.