ജോളി ബ്യൂട്ടിപാര്‍ലര്‍ ഉടമയല്ല കസ്റ്റമര്‍ മാത്രമായിരുന്നു!
ജോളി തന്നെ പരിചയപ്പെട്ടത് എന്‍ഐടി അധ്യാപികയെന്നു പറഞ്ഞാണെന്നും അവര്‍ തന്‍റെ അടുത്ത സുഹൃത്തല്ലെന്നും സുലേഖ പറഞ്ഞു.
കോഴിക്കോട്: ജോളി ബ്യൂട്ടിപാര്‍ലര്‍ ഉടമയല്ല കസ്റ്റമര്‍ മാത്രമായിരുന്നുവെന്ന് പാര്‍ലര്‍ ഉടമ സുലേഖ!
അതോടെ കൂടത്തായി കൊലപാതകകേസിലെ മുഖ്യപ്രതി ജോളി കെട്ടിപ്പൊക്കിയ മറ്റൊരു നുണകൂടി തകരുകയാണ്.
ജോളി തന്നെ പരിചയപ്പെട്ടത് എന്‍ഐടി അധ്യാപികയെന്നു പറഞ്ഞാണെന്നും അവര്‍ തന്‍റെ അടുത്ത സുഹൃത്തല്ലെന്നും സുലേഖ പറഞ്ഞു.
ജോളിയുടെ വ്യക്തിപരമായ ഒരു കാര്യവും തനിക്ക് അറിയില്ലയെന്നും. മാസത്തില്‍ ഒരിക്കലൊക്കെ വന്ന് ഫേഷ്യല്‍ ചെയ്ത് പോകുമെന്നും എന്‍ഐടിയിലെ അധ്യാപിക എന്ന പരിഗണന നല്‍കിയതല്ലാതെ വേറെ ഒരു ബന്ധവുമില്ലയെന്നും സുലേഖ മാധ്യമങ്ങളോട് പറഞ്ഞു.
ഭര്‍ത്താവ് മരിച്ച സമയം അവരുടെ വീട്ടില്‍ പോയിരുന്നുവെന്നും അറ്റാക്ക് കാരണമാണ് ഭര്‍ത്താവ് മരിച്ചതെന്നാണ് തന്നോട് പറഞ്ഞതെന്നും സുലേഖ പറഞ്ഞു.
മാത്രമല്ല പ്രാദേശിക കോണ്‍ഗ്രസ് നേതാവ് രാമകൃഷ്ണനുമായോ ജോളിയുമയോ യാതൊരു പണമിടപാടും തനിക്ക് ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.