കണ്ണൂർ: കോതമംഗലത്ത് വച്ച് വെടിയേറ്റ് കൊല്ലപ്പെട്ട (Kothamangalam murder case) കണ്ണൂർ നാറാത്ത് പാർവണത്തിലെ പിവി മാനസയുടെ വീട് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ അവസാന വർഷ ബിഡിഎസ് വിദ്യാർഥിനിയായിരുന്നു (BDS Student) പിവി മാനസ.  മാനസയുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ദുഃഖം വിവരണാതീതമാണെന്ന് മന്ത്രി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

മാനസയെ കൊലപ്പെടുത്തിയ യുവാവ് ഉപയോഗിച്ച തോക്ക് ബിഹാറിൽനിന്ന്  കൊണ്ടുവന്നതാണ്.  ഉത്തരേന്ത്യൻ മോഡൽ കൊലപാതകമാണ് നടന്നിട്ടുള്ളത്.  കൊലപാതകം സംബന്ധിച്ച തെളിവുകൾ (Evidence) പോലീസിന് ലഭിച്ചിട്ടുണ്ട്. ബിഹാറിൽ പോയതിനുള്ള  തെളിവ് ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.


ALSO READ: Kothamangalam Dental Student Murder : രഖിൽ Pistol വാങ്ങിയത് ബിഹാറിൽ നിന്ന് തന്നെ, പൊലീസ് ബിഹാറിലേക്ക്


തുടരന്വേഷണത്തിന് കേരള പോലീസ് (Kerala police) ഇന്നുതന്നെ ബിഹാറിലേക്ക് പോകും.  ഇത്തരത്തിലുള്ള കൊലപാതകങ്ങളും അതിക്രമങ്ങളും പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. വിശാലമായ കാഴ്ച്ചപ്പാടുകളും മാനസിക ധൈര്യം ഉറപ്പുവരുത്താനാകും വിധം യുവ സമൂഹത്തെ വാർത്തെടുക്കാൻ  സാമൂഹിക ഇടപെടൽ വളർത്തിയെടുക്കേണ്ടതുണ്ട്. മാനസയ്ക്ക് സംഭവിച്ച ദാരുണാന്ത്യം ഇനി ഒരു പെൺകുട്ടിക്കും സംഭവിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മന്ത്രി എംവി ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.