കൊച്ചി: മാനസ കൊലപാതകക്കേസിൽ രാഖിലിന് തോക്ക് നൽകിയ പ്രതികളെ ബിഹാറിൽ നിന്ന് കേരളത്തിൽ എത്തിച്ചു. ബിഹാർ സ്വദേശികളായ സോനു കുമാർ, മനേഷ് കുമാർ എന്നിവരെയാണ് കൊച്ചിയിൽ എത്തിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാഖിലിന് വ്യാജ തോക്ക് നൽകിയ സോനു കുമാറിനെയും മനേഷ് കുമാറിനെയും ബിഹാറിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മുൻ​ഗറിൽ നിന്നാണ് സോനു കുമാറിനെ കേരള പൊലീസ് അറസ്റ്റ് ചെയ്തത്. കള്ളത്തോക്ക് നിർമാണത്തിന്റെയും വിൽപ്പനയുടെയും പ്രധാനകേന്ദ്രമാണ് മുൻ​ഗർ.


ALSO READ: Kothamangalam Dental Student Murder : രഖിലിന് പിസ്റ്റൾ നൽകിയ ആളെ ബീഹാറിൽ നിന്ന് പിടികൂടി


തോക്ക് കച്ചവടത്തിന്റെ ഇടനിലക്കാരനും ടാക്സി ഡ്രൈവറുമായ മനേഷ് കുമാറാണ് രാഖിലിനെ സോനു കുമാറിന്റെ അടുത്ത് എത്തിച്ചത്. 35,000 രൂപയ്ക്കാണ് ഇവർ രാഖിലിന് തോക്ക് വിറ്റതെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു. ബിഹാർ പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത പ്രതികളെ അവിടുത്തെ കോടതിയിൽ ഹാജരാക്കിയ ശേഷം ട്രാൻസിറ്റ് വാറന്റ് വാങ്ങിയാണ് കേരളത്തിലെത്തിച്ചത്.


സോനു കുമാറിന്റെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് മലയാളികളുടെ നമ്പറുകളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ആര്‍ക്കെങ്കിലും തോക്ക് കൈമാറിയിട്ടുണ്ടോ എന്നതിനെ സംബന്ധിച്ചും അന്വേഷണം നടത്തും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.