Kottayam Suicide: കോട്ടയത്ത് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് സുകുമാരൻ മരിച്ചത്.
Kottayam: തലയോലപ്പറമ്പ് ബ്രഹ്മമംഗലത്ത് ആത്മഹത്യക്ക് (Suicide) ശ്രമിച്ച നാലംഗ കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു. കാലായിൽ സുകുമാരനാണ് മരിച്ചത്. ഇതോടെ കുടുംബത്തിൽ മരിച്ചവരുടെ എണ്ണം(Death toll) മൂന്നായി. സുകുമാരന്റെ ഭാര്യ സീന ഇന്നലെ രാത്രിയിലും മകള്‍ സൂര്യ ഇന്ന് രാവിലെയുമാണ് മരിച്ചത്
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് സുകുമാരൻ മരിച്ചത്. ഇളയ മകൾ സുവര്‍ണ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ഇന്നലെ രാത്രി പത്തരയോടെയാണ് നാലംഗ കുടുംബം ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സുകുമാരന്റെ ഇളയ മകൾ സുവര്‍ണ സമീപത്തു താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലെത്തി ആസിഡ് കഴിച്ച വിവരം പറയുമ്പോഴാണ് സംഭവം പുറത്തറിയുന്നത്.
Also Read: kottayam | കോട്ടയത്ത് നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; അമ്മയും മകളും മരിച്ചു
നാല് പേരടങ്ങുന്ന കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു താമസം. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസ് രജിസ്റ്റർ ചെയ്തു.
Also Read: Pocso case | പാലായിൽ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ
പിറവം കാരൂര്‍ക്കാവ് സ്വദേശിയുമായി സൂര്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഡിസംബര്‍ 12ന് വിവാഹം നടക്കാനിരിക്കെയാണ് മരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...