തിരുവനന്തപുരം: സംസ്ഥാനത്തെ അതിദാരിദ്ര്യനിർണ്ണയ പ്രക്രിയ പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യജില്ലയായി കോട്ടയം. പ്രക്രിയ പൂർത്തിയാക്കിയ ജില്ലയെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏകദേശം  3 ലക്ഷത്തോളം പേരുടെ പങ്കാളിത്തത്തോടെ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ഏകമനസ്സോടെ ഉണർന്ന്  പ്രവർത്തിച്ചതിന്റെയും ഫലമായാണ് കോട്ടയം ജില്ല ഈ നേട്ടം കൈവരിച്ചത്. ജില്ലയില്‍ ദുരന്തം ഗ്രസിച്ച കൂട്ടിയ്ക്കല്‍ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ സമയബന്ധിതമായും, കൃത്യമായും ഈ നിർണ്ണയ പ്രക്രിയ പൂർത്തീകരിച്ച് അതിജീവന   മാതൃക സൃഷ്ടിച്ചുവെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.


ജില്ലയില്‍ ഏകദേശം അൻപതിനായിരത്തോളം പേര്‍ പങ്കെടുത്ത ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിലൂടെ കണ്ടെത്തിയ  1294 കുടുംബങ്ങളുടെ എന്യൂമറേഷന്‍ പ്രക്രിയയും, ഉപരിപരിശോധനയും പൂർ ത്തിയാക്കി. എം ഐ എസിൽ ലഭ്യമായ 1119 അതിദരിദ്ര കുടുംബങ്ങളുടെ, സമിതികളുടെ   അംഗീകാരം നേടിയ മുന്‍ഗണന പട്ടിക 7 ദിവസം പൊതുവിടങ്ങളില്‍ പ്രദർശിപ്പിച്ചു. തുടർന്ന്  ജില്ലയില്‍ ഗ്രാമസഭയും വാർഡ് സഭയും നടത്തി, തദ്ദേശ സ്ഥാപന ഭരണ സമിതി അന്തിമ പട്ടിക അംഗീകരിക്കുകയായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. 


ലഭ്യമായ കണക്കുകൾ പ്രകാരം ഏറ്റവും കുറവ് അതിദരിദ്ര കുടുംബങ്ങള്‍ ഉള്ളത് കോട്ടയം ജില്ലയില്‍ ആണ്. ജില്ലയിൽ ഏറ്റവും മാതൃകാപരമായി  അതിദരിദ്രരുടെ നിർണ്ണയ പ്രക്രിയ പൂർത്തീകരിച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് ജില്ലാ നിർവാഹക സമിതിയുടെ നേതൃത്വത്തിൽ പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ടെന്നത് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.


ആശ്രയ ഉൾപ്പെടെയുള്ള  സർക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാത്ത പാർശ്വവല്ക്കരിക്കപ്പെട്ടവരും ശബ്ദരഹിതരുമായ, മുഖ്യധാരയില്‍ ദൃശ്യമല്ലാത്ത, പൊതുസമൂഹത്തില്‍ സ്വാധീന ശക്തിയില്ലാത്ത അതിദരിദ്രരെ മാത്രമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇപ്രകാരം കണ്ടെത്തുന്നവർക്ക്  വേണ്ടി  വരുമാനം ആർജ്ജിക്കാനുളള പദ്ധതികളും അത് സാധിക്കാത്തവർക്ക് ഇൻകം ട്രാൻസ്ഫര്‍ പദ്ധതികളുമടക്കം സൂക്ഷ്മ പദ്ധതികൾ  ആവിഷ്കരിച്ചു നടപ്പിലാക്കുക എന്നതാണ് സർക്കാര്‍  തീരുമാനം. 


അത് കൊണ്ട് തന്നെ അതിദരിദ്രരെ ദരിദ്രരില്‍ നിന്നും വേർതിരിച്ചു മനസ്സിലാക്കി അനർഹരല്ലാത്തവര്‍ ആരും പട്ടികയില്‍ ഇടം പിടിക്കാതെയും അർഹ‍രായവരെയെല്ലാം ഉൾപ്പെടുത്തിയും അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യണം എന്നതാണ് സർക്കാര്‍ ലക്ഷ്യമിടുന്നത്.


ഭക്ഷണ ലഭ്യത, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവയെ അടിസ്ഥാനമാക്കി തീവ്ര, അതിതീവ്ര ക്ലേശഘടകങ്ങള്‍ ബാധകമാകുന്ന കുടുംബങ്ങളെ അതിദരിദ്രരായി കണക്കാക്കപ്പെടുന്ന തരത്തിലാണ് സൂചകങ്ങള്‍ നിശ്ചയിച്ചിട്ടുള്ളതെന്ന് മന്ത്രി വിശദീകരിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.