മണിക്കൂറുകളോളം മണ്ണിനടിയിൽ ; ഒടുവിൽ ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു
അതിഥി തൊഴിലാളിയായ സുശാന്ത് (24) ആണ് മണ്ണിനടയില്‍ കുടുങ്ങിക്കിടക്കുന്നത്
കോട്ടയം : കോട്ടയം മറിയപ്പള്ളിയിൽ നിർമ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണു അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു. ബംഗാൾ സ്വദേശി സുശാന്താണ് ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽ പെട്ടത്. രാവിലെ 9.30ഓടെയായിരുന്നു സംഭവം. വീടിന്‍റെ മതിലിന്റെ നിർമാണ പ്രവർത്തനം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണ് സുശാന്ത് കൂടുതൽ ആഴത്തിലേക്ക് പോയി. ഫയർഫോഴ്സിന്‍റേയും പൊലിസിന്‍റേയും രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് വലിയ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെടുത്തിയത്.
മതില്‍ കെട്ടുന്നതിനായി മണ്ണ് മാറ്റാനുള്ള ശ്രമത്തിനിടെ നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. മറ്റുള്ളവരെ രക്ഷപെട്ടെങ്കിലും സുശാന്ത് മണ്ണിനടിയില്‍ അകപ്പെടുകയായിരുന്നു. 10മണിയോടെ തുടങ്ങിയ രക്ഷാ പ്രവർത്തനം 11.30ഓടെയാണ് അവസാനിച്ചത്. മണിക്കൂറുകൾ മണ്ണിനടിയിൽ പെട്ട സുശാന്തിന് പ്രാഥമിക ചികിൽസ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...