കോട്ടയം: കോട്ടയം ന​ഗരസഭാ ഭരണം യുഡിഎഫിന്. ഇരുപത്തിയൊന്നിനെതിരെ 22 വോട്ടുകൾ നേടിയാണ് യുഡിഎഫ് ഭരണം നിലനിർത്തിയത്. യുഡിഎഫ് 22, എൽഡിഎഫ് 22, ബിജെപി എട്ട് എന്നിങ്ങനെയാണ് ന​ഗരസഭയിലെ അം​ഗബലം. എന്നാൽ എൽഡിഎഫിന്റെ ഒരം​ഗത്തിന് ആരോ​ഗ്യപരമായ കാരണത്താൽ വോട്ടെടുപ്പിൽ പങ്കെടുക്കാനായില്ല. ഇതോടെ യുഡിഎഫിന് വീണ്ടും ഭരണം ലഭിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

യുഡിഎഫിന്റെ ബിൻസി സെബാസ്റ്റ്യനാണ് ന​ഗരസഭാധ്യക്ഷ. ബിൻസി സെബാസ്റ്റ്യനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ ബിജെപി പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. എന്നാൽ വീണ്ടും നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം നിലനിർത്തി.


Updating...


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.