മാജിക്കിലെ ഓസ്ക്കാർ എന്നറിയപ്പെടുന്ന മെർലിൻ അവാർഡ് മലയാളിയായ ഡോ ടിജോ വർഗീസിന് . തായ്ലന്റിലെ ബാങ്കോക്ക് ഇന്റർനാഷനൽ മാജിക് കാർണിവലിൽ നടന്ന പ്രകടനത്തിൽ ആയിരത്തി അഞ്ഞൂറ് മജീഷ്യൻമാരിൽ നിന്നാണ് ടിജോ തെരത്തെടുക്കപ്പെട്ടത്. ഇന്റർ നാഷനൽ മജീഷ്യൻ സൊസൈറ്റി പ്രസിഡന്റ് ടോണി ഹാസിനിയാണ് അവാർഡ് സമ്മാനിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോട്ടയം തിരുവല്ല സ്വദേശിയാണ് ഡോ ടിജോ വർഗീസ് . കേരളത്തിൽ നിന്ന് ഗോപിനാഥ് മുതുകാട് , സാമ്രാജ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയിൽ നിന്ന് തന്നെ ഈ നേട്ടം സ്വന്തമാക്കുന്ന എട്ടാമത്തെ വ്യക്തിയാണ്. കോട്ടയം തിരുവല്ല കാവും ഭാഗം തൈപറമ്പിൽ വർഗീസ് തോമസ് മോളി തോമസ് എന്നിവരാണ് മാതാപിതാക്കൾ . പിങ്കി വർഗീസ് ആണ് ഭാര്യ. കേറ്റ് ലിൻ  മറിയം വർഗീസ്, കെലൻ  ഗീവർഗീസ് എന്നിവരാണ് മക്കൾ.


കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ മാജിക് ഷോ അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്ക, യു.കെ, ജർമ്മനി തുടങ്ങി നിരവധി രാജ്യങ്ങളിൽ ഇതിനകം മാജിക് ഷോ നടത്തിയ ടി ജോ  നാന്നൂറിലധികം ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ നൂറ്റി ഇരുപത്തിയഞ്ച് എണ്ണവും റെക്കോർഡ് നേട്ടമാണ് എന്നതാണ് ശ്രദ്ധേയം.


കണ്ണ് കെട്ടിയുള്ള നാലര മണിക്കൂർ മാജിക് പ്രകടനം സ്വന്തം പേരിലുള്ള റെക്കോർഡ് തന്നെ ഭേദിച്ചായിരുന്നു. പത്തിലധികം ഓണററി ഡോക്ടറേറ്റ് ബിരുദങ്ങളാണ് മാജിക്കിലെ മികവിൽ ടി ജോയെ തേടി എത്തിയിരിക്കുന്നത്.മജീഷ്യൻമജീഷ്യൻ ജോൺസൺ,  സൂപ്പർ ശെൽവൻ, മജീഷ്യൻ സാരംഗ്, മജീഷ്യൻ യോന എന്നിവരാണ് ഗുരുക്കന്മാരിൽ പ്രധാനപ്പെ വർ. മെന്റലിസ്റ്റ് എന്ന നിലയിലും 15 വർഷമായി ശ്രദ്ധേയനാണ് ഡോ ടിജോ വർഗീസ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.