തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കോട്ടയം ഡിപ്പോയിലെ സൂപ്പർ ഡീലക്സ് ബസുകൾ ഉപയോ​ഗിക്കാതെ നശിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ തെറ്റെന്ന് കെഎസ്ആർടിസി. ബഡ്ജറ്റ് ടൂറിസത്തിനും, രാത്രി സർവ്വീസിനും ഉപയോ​ഗിക്കുന്നതിനുള്ള സ്പെയർ ബസുകളും വീക്ക് എന്റ് അഡീഷണൽ സർവ്വീസിനായി ഉള്ള ബസ്സുകളും ആണ്. ഇവ പകൽ പാർക്ക് ചെയ്തിരുന്നതിന്റെ ദൃശ്യങ്ങൾ യാർഡിൽ  നിന്നും  പകർത്തിയാണ്  തെറ്റായ  തരത്തിലുള്ള വാർത്ത നൽതിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോട്ടയം ഡിപ്പോയിൽ അന്തർ സംസ്ഥാന സർവ്വീസിന്റെതായിരുന്ന നിലവിലുള്ള സൂപ്പർ ഡീലക്സ് ബസിൽ രണ്ടെണ്ണം ബഡ്ജറ്റ് ടൂറിസത്തിനുള്ളതാണ്. മഴ കാരണം ജൂൺ മാസം ബഡ്ജറ്റ് ടൂറിസം ബുക്കിംഗ്  കുറവായതിനാലാണ് ആ ബസ് പാർക്കിം​ഗ് ​ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരിക്കുന്നത്. ബാക്കി ബസുകളിൽ രണ്ടെണ്ണം ഇപ്പോഴും കോട്ടയം- സുൽത്താൻ ബത്തേരി സർവ്വീസ് നടത്തുന്നവയാണ്. രാത്രിയിലാണ് ഇതിന്റെ സർവ്വീസ്. ബാക്കി ബസുകൾ ദീർഘ ദൂര സർവ്വീസുകൾക്കും മറ്റുമുള്ള ബസുകൾക്ക് ബ്രേക്ക് ഡൗണോ മറ്റോ ഉണ്ടാകുന്ന സാഹചര്യത്തിൽ മാറ്റി ഉപയോ​ഗിക്കുന്നതിന് വേണ്ടിയുള്ള ബസുകളുമാണ്. 

Read Also: അവനവൻ കടമ്പ വീണ്ടും വേദിയിൽ; അക്ഷര നഗരിക്കിത് വേറിട്ട അനുഭവം


നിലവിൽ ഇവിടെയുള്ള  സൂപ്പർ ഡീലക്സ് ബസുകളിൽ 4 ബസുകളുടെ കാലാവധി ഡിസംബറോട് 9 വർഷം പൂർത്തിയാകും. അതോടെ ഈ ബസുകളെ ദീർഘദൂര സർവ്വീസുകൾക്ക് ഉപയോ​ഗിക്കാനാകില്ല. ആ സാഹചര്യത്തിൽ ഈ ബസുകളെ ഉടൻ തന്നെ  ഓർഡിനറി സർവ്വീസിലേക്ക് മാറ്റുകയും  ചെയ്യും. 

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.